ജയിലില്‍ എസ്.എഫ്.ഐക്കാരികളുടെ കൂട്ടക്കരച്ചില്‍: ആവേശമെല്ലാം പോയി

1 min read

പാര്‍ട്ടി പറഞ്ഞ് ഗവര്‍ണറെ തടയാന്‍ പോയ എസ്.എഫ്.ഐ പെണ്‍കുട്ടികളുടെ കൂട്ടക്കരച്ചില്‍

ഇത്രയൊന്നും പ്രതീക്ഷിച്ചല്ല ആ പെണ്‍കുട്ടികള്‍ കരിങ്കൊടി കാട്ടാന്‍ പോയത്. കൂട്ടുകാരായ എസ്.എഫ്.ഐക്കാര്‍ വിളിച്ചു. ഒരു കുഴപ്പവുമുണ്ടാകില്ല എന്നു പറഞ്ഞു. എല്ലാം നമ്മുടെ പാര്‍ട്ടിക്കാര്‍ ചെയതോളും എന്നു പറഞ്ഞു. പോലീസിനെ ഒക്കെ സെറ്റാക്കിയിട്ടുണ്ടെന്നും പറഞ്ഞു. എല്ലാം ഡി.സിയുടെ ഡയറക്ഷനാണെന്നാണ് പറഞ്ഞത്. ഒന്നും പേടിക്കേണ്ട. ആവേശത്തില്‍ മൂദ്രാവാക്യം വിളിക്കണം. കരിങ്കൊടികാണിക്കണം. അറസ്റ്റുണ്ടാവുകയാണെങ്കില്‍ ഒരു മണിക്കൂറിനകം വിടും. പലര്‍ക്കും അറസ്റ്റ് ഉണ്ടാവുമെന്നുപോലുമറിയില്ലായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടയാന്‍പോയ എസ്്.എഫ്.ഐക്കാര്‍ക്കാണ് നിനച്ചിരിക്കാതെയുള്ള ഈ പണി കിട്ടിയത്.

ഇത്രയൊന്നും പ്രതീക്ഷിക്കാതെയാണ് അവര്‍ സമരത്തിന് പോയത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും പെട്ടിരിക്കുകയാണ്. ചടയമംഗലം പോലീസ് സ്‌ററേഷനില്‍ അന്നുച്ചയ്ക്ക് വിദ്യാര്‍ഥിനികളുടെ കൂട്ടക്കരിച്ചിലായിരുന്നു. പിന്നെ അവരെ വനിതാ ജയിലിലേക്ക് കൊണ്ടുപോയി. കുടുംബത്തിലെല്ലാവരും അറിഞ്ഞു. ഒന്നാന്തരം ക്രിമിനല്‍സിന്റെ കൂടെയാണ് കിടത്തിയിരിക്കുന്നതെന്ന് നാട്ടുകാരൊക്കെ അറിഞ്ഞു. ഇപ്പോഴൊന്നും വീട്ടില്‍ പോകാനാകില്ല. ജാമ്യം കിട്ടാന്‍ പാടാണ്. മൂന്നാഴ്ചയെങ്കിലും കിടക്കണം. ഇനി ജാമ്യം കിട്ടിയാലും കേസ് സ്‌ട്രോംഗ് ആണ്. കേസ് പിന്‍വ്‌ലിക്കാന്‍ സാധിക്കില്ല. ഏഴ് വര്‍ഷം തടവ് അനുഭവിക്കണം. സര്‍ക്കാര്‍ ജോലി കിട്ടില്ല. കല്യാണമൊന്നും അടുത്ത് നടക്കില്ല. പിഴ ഒടുക്കണം. അടുത്ത ബന്ധുക്കളൊഴികെ ബാക്കിയെല്ലാവരും തള്ളിപ്പറഞ്ഞു തുടങ്ങി.

എസ്.എഫ്.ഐയില്‍ പെട്ടുപോയ സങ്കടം കരഞ്ഞുതീര്‍ക്കുകയാണ് പെണ്‍കുട്ടികള്‍. പലരും ആണ്‍കുട്ടികളുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് എസ്.എഫ്.ഐയില്‍ ചേര്‍ന്നത്. മറ്റ് ചിലര്‍ നിര്‍ബന്ധം സഹിക്കാനാവാതെയും. മറ്റ് വഴിയില്ലായിരുന്നു. തങ്ങളെ വട്ടംചുറ്റിപ്പിടിച്ചാണ് എസ്.എഫ്.ഐ ആക്കിയത്. വേറേ മാര്‍ഗമില്ലായിരുന്നു എന്നാണ് കേസിലൊന്നും പെടാത്ത പെണ്‍കുട്ടികളും പറയുന്നത്.

നിലമേലില്‍ ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐക്കാരാണ് ഇങ്ങനെ പെട്ടിരിക്കുന്നത്. പല എസ്.എഫ്.ഐക്കാരുടെയും വീട്ടില്‍ തങ്ങള്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിവരം പോലും മറച്ചുവച്ചതാണ്. നിലമേലില്‍ ഗവര്ണര്‍ ഉടക്കിയതോടെ രക്ഷിച്ചുകൊണ്ടുവരാമെന്നേറ്റ് പാര്‍ട്ടിക്കാരൊക്കെ നിസ്സഹായരായി. ഗുരുതരമായ വകുപ്പുകളിട്ടാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്ന്ത്.

കേസും കൂട്ടവുമായി നടക്കുന്ന കുറച്ചുപേരുണ്ട് എസ്.എഫ്.ഐയില്‍. അവര്‍ക്ക് രാഷ്ട്രീയത്തില്‍ ആളാവലാണ് ഭാവി. അവര്‍ക്കിതൊന്നും പ്രശ്‌നമല്ല. എന്നാല്‍ കോളേജുകളില്‍ പഠിക്കാനെത്തിയ സാധാരണക്കാരായ വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. അവര്‍ക്ക് പി.രാജീവിനെ പോലെയോ കെ.എന്‍.ബാലഗോപാലിനെ പോലെയോ മന്ത്രിമാരൊന്നും ആവേണ്ട. ക്രിമിനല്‍ കേസിലും താല്‍പര്യമില്ല. വെറുതെ യുവസഹജമായ ഒരാവേശത്തിന് ജാഥയില്‍ പങ്കെടുത്തതാണ്. സെനറ്റില്‍ എത്ര പേരുണ്ടെന്നോ സിന്‍ഡിക്കേറ്റില്‍ എത്രപേരുണ്ടെന്നോ ഇവര്‍ക്കറിയില്ല. സെനറ്റിലേക്ക് ആരെയാണ് നോമിനേറ്റ് ചെയ്തതെന്നോ ഇതിന്റെ നടപടിക്രമങ്ങളെന്താണെന്നോ ഇവര്‍ക്കറിയില്ല.

കൂട്ടുകാരൊക്കെ എസ്.എഫ്.ഐ ആയതുകാരണം തങ്ങളും എസ്.എഫ്.ഐ ആയതെന്നാണ് അവര്‍ പറയുന്നത്. പാര്‍ട്ടിക്കാര്‍ തങ്ങളുടെ ജീവിതം ഇല്ലാതാക്കി എന്നവര്‍ക്ക് മനസ്സിലായി. ഈ കേസ് ശിക്ഷിക്കുമെന്നുറപ്പാണ്. ഇനി തങ്ങള്‍ക്ക് പി.എസ്.സി വഴിയോ മറ്റ് സര്‍ക്കാര്‍ ജോലിയോ കിട്ടില്ല. അങ്ങേയറ്റത്തെ അധികാരമുള്ള ഇന്ത്യന്‍ രാഷട്രപതിയെയും ഗവര്‍ണറെയും തടയുകയും അവരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്യുന്ന കുറ്റമാണ് ഇവര്‌ക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഒരു പെണ്‍കുട്ടി ഗവര്‍ണറുടെ ഒരു മീറ്റര്‍ മാത്രം മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്നതും ഗവര്‍ണറെ തടയുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി കാണാം. ഇനി ഗവര്‍ണര്‍ വിചാരിച്ചാല്‍ പോലും ആ കുട്ടിയെ രക്ഷപ്പെടുത്താമെന്ന് ആരും കരുതുന്നില്ല. അത്രയ്ക്കും വലിയ ചതിയാണ് പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ താല്പര്യത്തിന വേണ്ടി ചെയ്തിരിക്കുന്നതെന്നാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പറയുന്നത്. എസ്. എഫ്.ഐ സംസ്ഥാന പ്രസിഡന്റിനെ തന്നെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സിന്‍ഡിക്കേറ്റ് അംഗമായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഗവര്‍ണര്‍ തന്റെ അധികാരം ഉപയോഗിച്ച് വിദ്യാര്‍ഥികളെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്താല്‍ എന്താണ് തെറ്റെന്നാണ് പല രക്ഷിതാക്കളും ചോദിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയമായ വളര്‍ച്ചയക്കായി ചോട്ടാ നേതാക്കള്‍ തങ്ങളുടെ മക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ആരിഫ് ഖാനെ പുല്ലേ എന്നുവിളിച്ച എസ്.എഫ്.ഐക്കാര്‍ക്കെല്ലാം അദ്ദേഹം ഇപ്പോള്‍ പുല്ല് അല്ല എന്ന് മനസ്സിലായിരിക്കുകയാണ്. തന്നെ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന രണ്ട് മണിക്കൂറോളമാണ് ഗവര്‍ണര്‍ റോഡരികില്‍ കസേര ഇട്ട് ഇരുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയായിരുന്നു ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കുക എന്നത്. അവരതില്‍ വീഴ്ച വരുത്തിയതോടെ അദ്ദേഹവും വാശി കാണിച്ചു. ആദ്യം ഏതാനും എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയതു എന്നായിരുന്നു പോലീസിന്റെ വിശീദകരണം. എന്നാല്‍ അതിലൊന്നും തൃപ്തനായില്ല അദ്ദേഹം. തന്റെ കൃത്യനിര്‍വഹണം തടഞ്ഞതിന് കേസെടുക്കണം എന്നായിരുന്നു ആവശ്യം. ഒടുവില്‍ ഐ.പി.സി 124 പ്രകാരമുളള കേസെടുത്ത എഫ്.ഐ ആര്‍ കാണിച്ചേ അദ്ദേഹം അവിടം വിട്ടുപോയുള്ളു. ഉടന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്ക്ക് സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇനി സ്ഥിരം ക്രിമിനലുകള്‍ മാത്രമേ എസ്.എഫ്.ഐയുടെ ഇതുപോലെയുളള ക്രിമിനല്‍ സമരങ്ങളിലിറങ്ങൂ. സാധാരണക്കാരുടെ മക്കള്‍ക്കെല്ലാം കാര്യം മനസ്സിലായി. ഇതാണ് വനിതാ ജയിലിലെയും പോലീസ് സ്‌റ്റേഷനിലെയും കൂട്ടക്കരിച്ചില്‍ വ്യക്തമാക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.