അക്രമികളെ പിടിക്കാനാവാതെ പോലീസ്
1 min readചിത്രങ്ങള്‍ ശേഖരിച്ചത് നൂറിലധികം എന്നാല്‍ ഒരു തുമ്പു പോലുമില്ലാതെ കേരളാ പോലീസ്.
കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടികോണ്ടു പോയ അക്രമികളെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. അന്വേഷണം അയല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു, പരിശോധന തുടരുന്നു എന്ന് പറയുന്നതല്ലാതെ മറ്റൊന്നും പ്രത്യേകിച്ച് സംഭവിക്കുന്നില്ല. പോലീസ് ഉദ്യേഗസ്ഥര്‍ സമയം വൈകിപ്പിക്കുംതോറും അക്രമികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണ് നിലവില്‍ പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്.
സിസിടിവി ക്യാമറകള്‍, ഫോണ്‍കോളുകള്‍ എന്നിവ പരിശോധിച്ചിട്ടും അക്രമികളുടെ അടുത്തെത്താന്‍ ഒരു തുമ്പുമില്ല എന്നതില്‍ അത്ബുതപ്പെടാനില്ല. കാരണം കേരളം മുഴുവന്‍ കാത്തിരുന്ന് കുഞ്ഞിനെ കിട്ടിയപ്പോള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ഫെയ്‌സ്ബുക്കിലിടാന്‍ പടാന്‍പടമെടുക്കാന്‍ അവസരം നല്‍കുകയായിരുന്നല്ലോ നമ്മുടെ കേരളാ പോലീസ് ചെയ്തത്. നൂറിലധികം പേരുടെ ചിത്രങ്ങള്‍ ഇതിനോടകം ശേഖരിച്ചു എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ ആരും തന്നെ കസ്റ്റഡിയിലില്ലെന്നാണ്. ഇതിനായിരുന്നുവോ ഇന്നലെ ഫ്‌ളക്‌സ് ബോര്‍ഡില്‍ സിപിഎം കേരളാ പോലീസിനും മുഖ്യനും അഭിനന്ദനം രേഖപ്പെടുത്തിയത്? ആശ്രാമം മൈതാനത്തുവെച്ച് ആദ്യമായി കുട്ടിയെ കണ്ട് തിരിച്ചറിഞ്ഞവര്‍ക്ക് ഇല്ലെട്ടോ ഈ അഭിനന്ദനം.
കുഞ്ഞിനെ മാറോട് ചേര്‍ക്കാന്‍ ഒരമ്മ കാത്തിരിക്കുമ്പോള്‍ എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ മിടുക്ക് കൊണ്ട് കൈയ്യില്‍ കിട്ടിയ അബിഗേലിനെ മണിക്കൂറുകളോളം പോലീസ് ക്യാമ്പില്‍ ഇരുത്തുകയായിരുന്നു പിണറായിയുടെ പോലീസ്.
സാങ്കേതിക വിദ്യയും മാധ്യമങ്ങളുടെ സഹായവുമെല്ലാം ഉണ്ടായിരുന്നിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് എന്തുകൊണ്ടെന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എവിടെയാണ് പോലീസിന് പിഴച്ചത്? എന്തിനെല്ലാമാണ് പോലീസ് പ്രാധാന്യം നല്‍കിയത്? എല്ലാം വിരല്‍ ചൂണ്ടുന്നത് പോലീസിനു നേര്‍ക്കാണ്. ഇതിനെല്ലാം ഉത്തരം നിങ്ങള്‍ പോലീസ് തന്നെയാണ് നല്‍ണ്ടത്.