ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി. മനുവിനെതിരെ കേസെടുത്ത് ചോറ്റാനിക്കര പൊലീസ്

1 min read

കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. അഡ്വക്കേറ്റ് പിജി മനുവിനെതിരെയാണ് ചോറ്റാനിക്കര പോലീസ് ബലാത്സംഗം, ഐ ടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍, അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തി കേസടുത്തത്. തുടര്‍ന്ന് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പോസ്റ്റില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ മനുവിന്റെ രാജിക്കത്ത് എഴുതിവാങ്ങി. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2018 ല്‍ നടന്ന ഒരു പീഡന കേസില്‍ നിയമ സഹായം നല്‍കാന്‍ എന്നപേരില്‍ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നും. സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും ആണ് പരാതി. കഴിഞ്ഞ ഒക്ടോബര്‍ 9 നും 10 നും ആണ് ബലാത്സംഗം നടന്നതെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പരാതിക്കാരിയെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും.

Related posts:

Leave a Reply

Your email address will not be published.