കേരളത്തിലേത് അതീവ മോശം ധനവകുപ്പ്, വ്യക്തമാക്കി കേന്ദ്രം

1 min read

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ ധനവകുപ്പിന്റെ പിടിപ്പുകേടാണ് നിലവിലെ സാഹചര്യത്തിന് പിന്നിലെന്നും കേരളത്തിലേത് അതീവ മോശം ധനവകുപ്പാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഇത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
കേരളത്തിന് അര്‍ഹതപ്പെട്ട എല്ലാ തുകയും നല്‍കിയെന്നും കുറിപ്പില്‍ പറയുന്നു. 2018-19 ല്‍ സംസ്ഥാനത്തെ മൊത്തം വരുമാനത്തിന്റെ 31 ശതമാനം ആയിരുന്നു കടമെങ്കില്‍ 2021-22 ആയപ്പോള്‍ 38 ശതമാനം ആയി ഉയര്‍ന്നു. സംസ്ഥാനം എടുക്കുന്ന കടത്തിന്റെ മൊത്തം പലിശ 10 ശതമാനത്തില്‍ അധികമാകരുതെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19.8 ശതമാനമായാണ് വര്‍ദ്ധിച്ചത്. ഏറ്റവും അധികം കടമുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളവും.

Related posts:

Leave a Reply

Your email address will not be published.