കേരളത്തിലെ ഏറ്റവും മികച്ച ഷെയര്‍ 6 വര്‍ഷം മുന്‍പെത്തിയ ചിത്രത്തിന്

1 min read

കേരളത്തില്‍ നിന്ന് എക്കാലത്തെയും ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി വിജയ്‌യുടെ ലിയോ മാറിയിരുന്നു. എന്നാല്‍ ഇതരഭാഷാ റിലീസുകള്‍ പരിഗണിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും മികച്ച ഷെയര്‍ ലിയോയുടെ പേരിലല്ല.

ഇതരഭാഷാ ചിത്രങ്ങളില്‍ കേരളത്തില്‍ നിന്ന് ഏറ്റവും മികച്ച ഷെയര്‍ നേടിയത് എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ആണ്. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്കനുസരിച്ച് ബാഹുബലി 2 കേരളത്തില്‍ നിന്ന് നേടിയ ഷെയര്‍ 31.5 കോടിയാണ്. രണ്ടാം സ്ഥാനത്ത് യാഷ് നായകനായ, പ്രശാന്ത് നീലിന്റെ കന്നഡ ചിത്രം കെജിഎഫ് 2 ആണ്. കേരളത്തിലും വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം ഇവിടെനിന്ന് നേടിയ ഷെയര്‍ 25.3 കോടിയാണ്. മൂന്നാം സ്ഥാനത്താണ് ലിയോ. 23.85 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയ ലിയോയുടെ ഷെയര്‍. രജനികാന്തിന്റെ ജയിലര്‍ ആണ് നാലാം സ്ഥാനത്ത്. 21 കോടിയാണ് കേരളത്തില്‍ നിന്നും ജയിലര്‍ നേടിയ ഷെയര്‍. ലോകേഷ് കനകരാജിന്റെ കമല്‍ഹാസന്‍ ചിത്രം വിക്രമാണ് പട്ടികയില്‍ അഞ്ചാമത്. 14 കോടിയോളമാണ് ചിത്രത്തിന്റെ കേരള ഷെയര്‍.

Related posts:

Leave a Reply

Your email address will not be published.