6 കോടി കലക്ഷനുമായി ആന്റണി

1 min read

ഡിസംബര്‍ 1ന് തിയറ്ററിലെത്തിയ ആന്റണി 6 കോടി കലക്ഷനുമായി കുതിക്കുന്നു. ജോഷി-ജോജു കൂട്ടുകെട്ടിനെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം വലിയ വിജയത്തിലേക്കാണ് ഉയരുന്നത്. ഫാമിലി-മാസ്-ആക്ഷന്‍ ചിത്രമാണ് ആന്റണി. ഇതുവരെ ആറ് കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തിരിക്കുന്നത്..മാസ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷനല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയറ്റര്‍ ഷോകളുടെ എണ്ണവും വര്‍ധിച്ചു കഴിഞ്ഞു. ജോജുവിന് പുറമെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവരാണ് സുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് വര്‍മ തിരക്കഥ എഴുതിയ ചിത്രം നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മിച്ചിരിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.