ഹമാസ് നേതാക്കളുടെ സ്വത്ത് 1100 കോടി ഡോളര്‍
1 min readഗാസയില്‍ ജനം പട്ടിണിയില്‍ കഴിയുമ്പോള്‍ ഹമാസ് നേതാക്കള്‍ നയിക്കുന്നത് സുഖലോലുപ ജീവിതം. ഹമാസിന്റെ മൂന്നു പ്രമുഖ നേതാക്കള്‍ ഖത്തറില്‍ കഴിയുന്നത് ലോകത്തിലേറ്റവും മികച്ച ആഡംബരത്വത്തില്‍. പ്രൈവറ്റ് ജറ്റുകളൊക്കെ ഇവര്‍ക്ക് വിളിപ്പുറത്ത് ലഭ്യം. ഇസ്മയില്‍ ഹനിയ, മൂസ് അബു മര്‍സുക്ക്, ഖലീദ് മാഷല്‍ എന്നിവരാണ് ഖത്തറിലും തുര്‍ക്കിയിലുമായി സുഖജീവിതം നയിക്കുന്നത്. ഹമാസിന് മാത്രം വാര്‍ഷിക വരുമാനം 100 കോടി ഡോളറാണ്. ഖലീദ് മാഷലിന്റെ സ്വത്ത് 400 കോടി ഡോളര്‍ വരും. അതായത് 32000 കോടി രൂപ. ഇദ്ദേഹമാണ് മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമിയുടെ സോളിഡാരിറ്റ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തത്. ഹമാസിന് സാമ്പത്തിക സഹായം നല്‍കുന്ന ഖത്തര്‍ തന്നെയാണ് ഇവരുടെ പ്രധാന വരുമാനസ്രോതസ്സ്. ഗാസയുടെ മേല്‍ രാഷ്ട്രീയ ആധിപത്യം പുലര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ നേരിട്ടും അല്ലാതെയും ഇവര്‍ക്ക് ഫണ്ടിന് മേല്‍ നിയന്ത്രണമുണ്ട്. ഗാസയെ ഉത്തരവാദപ്പെട്ട ഭരണ ശക്തിയാക്കാമെന്ന ലക്ഷ്യത്തിലാണത്രെ ഖത്തര്‍ ഇവരെ പോറ്റിവളര്‍ത്തുന്നത്.
ReplyForward |