മതം മാറി പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്തുകൊന്നു സംഭവം നടന്നത് യു.പി.യിലെ  ആലുവയില്‍

1 min read

 ഇത് നവോത്ഥാന കേരളം, കേരളീയത്തിനിടയ്ക്ക് ദുരഭിമാന കൊല

അതേ , യു.പിയില്‍ വീണ്ടും ദുരഭിമാനക്കൊല നടന്നിരിക്കുന്നു. കേരളീയര്‍ അഭിമാനികളാണ്. ഇതൊക്കെ നടക്കേണ്ടതും നടക്കുന്നതും ഇനി നടക്കാന്‍പോകുന്നതും യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രം. അതുകൊണ്ട് അച്ഛന്‍ മകളെ വിഷം കൊടുത്തുകൊന്നത്  നവോത്ഥാന കേരളത്തിലെ ആലുവയില്‍ കരുമാലൂരിലല്ല കേട്ടോ, യു.പിയിലെ , പിന്തിരിപ്പന്മാരുടെ കരുമാലൂരിലാണെന്ന് നമുക്ക് ആശ്വസിക്കാം. സമാധാനിക്കാം.

 കേരളം, കേരളീയത എന്നൊക്കെ പറഞ്ഞാലിങ്ങനെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കേരളീയം നടത്തിയത്.  കേരളം നവോത്ഥാന വാദികളുടെ നാടാണ്. ഇവിടെ നവോത്ഥാനമേ ഉള്ളൂ. ചിലപ്പോള്‍ മാത്രം ചില പിന്തിരിപ്പന്മാര്‍ മൂരാച്ചി സ്വഭാവവുമായി വരും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നൊക്കെ അവര്‍ പറയും. ഞങ്ങള്‍ എന്തുവിലകൊടുത്തും  അവരെ മലകയറ്റും. .അതിന് ഇതുവരെ ക്ഷേത്രത്തില്‍ പോകാത്തവരെ വരെക കൊണ്ടുവരും , ഇനി വേണ്ടി വന്നാല്‍ അന്യ സംസ്്ഥാനത്തില്‍ നിന്ന് ഇറക്കുമതി  ചെയ്താലും ഞങ്ങളത് ചെയ്യും. പോലീസിനെ ഉപയോഗിക്കും. ഞങ്ങള്‍ നവോത്ഥാന മതില്‍ കെട്ടും. ഹിന്ദുക്കളുടെ അമ്പലകാര്യത്തിലിടപെടാന്‍ , മതില്‍ കെട്ടാന്‍ ഞങ്ങള്‍ മുസ്ലീം സ്ത്രീകളെ വരെ രംഗത്തിറക്കും. അവര്‍ തട്ടമിടും. തട്ടം മാത്രമല്ല മറ്റാരും അവരുടെ കൈ പോലും കാണാതിരിക്കാന്‍ അവര്‍ മേലാസകലം ബുര്‍ഖയിടും.
 ബുര്‍ഖക്കെതിരെ ഇറാനിലും  മറ്റു മുസ്ലിം രാജ്യങ്ങളിലും  സ്ത്രീകള്‍  പോരോടുന്നതും അവരെ അടിച്ചുകൊല്ലുന്നതും ജയിലിലിടുന്നതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. മുസ്ലിം സ്ത്രീകളെ  പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും ഞങ്ങള്‍ പറയില്ല.  അതവരുടെ വിശ്വാസത്തിന്റെ പ്രശ്‌നമല്ലെ. ശബരിമല അങ്ങനെയല്ലല്ലോ. അത് നവോത്ഥാനത്തിന്റെ പ്രശ്‌നമല്ലേ.

 പിന്നെ അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനം തല്ലിക്കൊന്നത് അവന്‍ മറ്റു മനുഷ്യനോളം സമാനനല്ലാത്ത ആദിവാസിയായതുകൊണ്ടല്ലേ .. ആദിവാസിയെ തല്ലിക്കൊല്ലുന്നതില്‍ കുഴപ്പമില്ല എന്നു ഞങ്ങള്‍ പരസ്യമായി പറയില്ലെങ്കിലും ആദിവാസിയെ തല്ലിക്കൊന്നവരെയെല്ലാം ഞങ്ങള്‍ രക്ഷിക്കും.അതിന്  പറ്റുന്ന വക്കീലിനെ  വക്കും. പ്രതികളെ മോചിപ്പിക്കാന്‍ ഏതറ്റം വരെയും പോകും. ആദിവാസികള്‍ക്കധികം വോട്ടില്ലല്ലോ. അട്ടപ്പാടി വരുന്ന മണ്ണാര്‍ക്കാട് മുസ്ലീംലീഗിനെ തോല്പിക്കാന്‍ ഏത് വോട്ടാണ് വേണ്ടതെന്ന് നിങ്ങള്‍ക്കറിയാമല്ലോ

പാലക്കാട്ടെ അനിഷിനെ കാര്യമായിരിക്കും നിങ്ങളിപ്പോള്‍ പറയുന്നത്. അവിടെ ഉള്ളവരെല്ലാം സഖാക്കളാണ്. അവനെന്തിനാണ ജാതിയില്‍ ഉയര്‍ന്ന പെണ്ണിനെ സ്‌നേഹിക്കാന്‍ പോയത്. അവനെ 90 ദിവസത്തിനുള്ളില്‍ കൊല്ലുമെന്ന് അവന്റെ ഭാര്യയുടെ പിതാവ് പറഞ്ഞിട്ടുണ്ടെങ്കില്‍ 89 ാം ദിവസം തന്നെകൊല്ലാന്‍ ഭാര്യ പിതാവിന് ഞങ്ങളുടെ പോലീസ് എല്ലാ സഹായവും നല്‍കിയിട്ടുണ്ട്. വധഭീഷണി ഉണ്ടായാല്‍ അന്വേഷിക്കില്ല. പോലീസ് സംരക്ഷണം വേണ്ടവന് അത് നല്‍കില്ല. അതാണ് ഞങ്ങളുടെ പോലീസ്.

 കോട്ടയം മാന്നാനത്ത് കെവിനെ കൊന്നത്  അവന്റെ ഭാര്യയുടെ വീട്ടുകാരല്ലെ. അവനെ തട്ടിക്കൊണ്ടുപോയെന്ന് പോലീസിനോട് പറഞ്ഞിട്ട് കാര്യമെന്താ. കൊന്നത് ഭാര്യവീട്ടുകാരല്ലെ. പോലീസല്ലോല്ലോ. അവന്‍ കൃസ്്ത്യാനിയാണെങ്കിലും ദളിതനല്ലെ. കൊന്നവന്‍ കൃസ്ത്്യാനിയാണെങ്കിലും  ഉയര്‍ന്ന കൃസ്ത്യാനിയല്ലെ. റോമന്‍ കത്തോലിക്കനല്ലെ. കൃസ്ത്യാനികളില്‍ ജാതി വ്യത്യാസമുണ്ടായതിന് ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ പറ്റും.

 ഇപ്പോഴിതാ പ്രബുദ്ധ കേരളത്തില്‍ , നവോത്ഥാന കേരളത്തില്‍ , കേരളീയ കേരളത്തില്‍ മറ്റൊരു മതത്തില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന്  അച്ഛന്‍ മകളെ വിഷം കൊടുത്തു കൊന്നിരിക്കുന്നു. കേരളീയത്തിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടിയിലാണ് ഇത് നടന്നതെന്നതിനാല്‍ ഞങ്ങള്‍ക്കധികം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കേരളീയം നടക്കുന്നതിനിടയിലാണ് ആശുപത്രിയിലായ കുട്ടി മരിച്ചത്. ഫാത്തിമയുടെ മരണത്തിന പ്രതി പിതാവ് അബിസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയെന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്.

 നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. കേരളത്തില്‍ സ്വാതന്ത്ര്യത്തിന് മുമ്പൊക്കെ നവോത്ഥാന ശ്രമങ്ങള്‍ നടന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്താന്‍ ജാതിയെയും മതത്തെയും ഉപയോഗപ്പെടുത്തിയപ്പോള്‍  വിവേചനവും വളര്‍ന്നു. മുന്നോട്ട് പോയ നവോത്ഥാനം പിറകോട്ടടിച്ചു. അതുകൊണ്ടാണ് ദളിത് യുവാവിനെ വിവാഹം കഴിച്ച ആതിരയെന്ന യുവതിയുടെ ദരിദ്രനായ പിതാവ് അവളെ കൊന്നത്.  
അവന്‍ പട്ടാളക്കാരനായിരുന്നു. ഈ കുടുംബത്തേക്കാള്‍ സമ്പത്തുമുണ്ടായിരുന്നു. അവന്റെ സമ്പത്തിനും പട്ടാളത്തിലെ ജോലിയെന്ന സുരക്ഷിതത്വത്തിനും ജാതീയതയെ മറികടക്കാനായില്ല.

 ഇതാണ് നവോത്ഥാന കേരളം സഖാവേ. വോട്ട്  ബാങ്ക് രാഷ്ട്രീയം കൊണ്ട് നവോത്ഥാനം വരില്ല.  യുപിയെയും വടക്കേ ഇന്ത്യയെയും തെറിവിളിച്ചതുകൊണ്ടും നവോത്ഥാനം വരില്ല. അതിന് കഠിനമായി യത്‌നിക്കണം.
എളുപ്പത്തില്‍ വോട്ട് പിടിക്കാന്‍ പറ്റുന്നതുപോലെ അത്ര എളുപ്പമല്ല ഇത്. മലയാളിക്ക് കപടത കൂടുതലാണ്.  ഇടതുപക്ഷക്കാരെ പോലെ.

 നമ്മളെല്ലാം ഇടതുപക്ഷ ചിന്താഗതിക്കാരെന്നു അവകാശപ്പെടുകയും അതനുസരിച്ച് നമുക്ക് ജാതിയില്ലെന്നു അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വകാര്യ ജീവിതമായാലും പൊതുജീവിതമായാലും എവിടെയും ജാതി പരോക്ഷമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതാണ് മലയാളിയുടെ കാപട്യം. പലപ്പോഴും അതുംവിട്ട് വളരെ പ്രത്യക്ഷമായും ജാതി പ്രത്യക്ഷപ്പെടുന്നു.  അതാണ് ദുരഭിമാന കൊല.

    ഇത്, കേരളമാണ്, ഉത്തരേന്ത്യയല്ല എന്നൊക്കെയുള്ള പതിവു പല്ലവികളിലും കാര്യമില്ല സഖാവേ.

 സീനിയറായ മുസ്ലിം- പിന്നാക്ക വനിതാ കൗണ്‍സിലര്‍മാരുള്ളപ്പോള്‍  തിരുവനന്തപുരത്തെ വോട്ടിന്റെ നിലവാരം വച്ച് ഈ
അവകാശ വാദങ്ങളെ മറികടക്കാനാണ്  ചെറുപ്പക്കാരി മേയര്‍ എന്ന ലേബലിട്ട് 21 കാരി കൗണ്‍സിലറെ മേയറാക്കിയത് എന്ന്
എല്ലാവര്‍ക്കും അറിയാവുന്നതാണ്.  

 ഇപ്പോള്‍ ഹമാസിന് വേണ്ടിയും പലസ്തീന് വേണ്ടിയും തെരുവിലറങ്ങിയത് മുസ്ലിം വോട്ട് കിട്ടുമെങ്കില്‍ പോന്നോട്ടെ എന്നു കരുതിയിട്ടല്ലെന്ന് നെഞ്ചുറപ്പോടെ ഏത് സഖാവിന് പറയാന്‍ കഴിയും. പ്രതിപക്ഷത്തിരിക്കുന്ന സതീശന് ഇത് പറയാനുള്ള ധൈര്യമില്ല. വോട്ടിന് വേണ്ടിയാണ് സി.പി.എം ഹമാസ് അനുകൂല റാലി നടത്തുന്നതെതന്ന് പറയുന്ന സതീശന്‍ ഇതേ മതപരമായ അടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് ഹമാസ് റാലി നടത്തിയതെന്ന് തുറന്നുപറയാത്തതെന്തേ.

 വോട്ടിന് എന്ത് പേക്കൂത്തും കാണിച്ചാല്‍ ജാതി പോവില്ല, നവോത്ഥാനവും വരില്ല,

 സഖാക്കളെ ഇനിയെങ്കിലും വാചോടാപം ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്കും എല്ലാവര്‍ക്കും.

ReplyForward

Related posts:

Leave a Reply

Your email address will not be published.