പ്രസ് ക്ലബ് കുടുംബമേള: നടന് മമ്മൂട്ടി ലോഗോ പ്രകാശിപ്പിച്ചു
1 min read
തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍വഹിച്ചു.
എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. ബൈജു, പി.ആര്.ഒ പി.ബാബു എന്നിവര്‍ക്ക് നല്‍കിയാണ് മമ്മൂട്ടി ലോഗോ പ്രകാശനം നടത്തിയത്. പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്, സെക്രട്ടറി കെ.എന്‍.സാനു, മാനേജിംഗ് കമ്മിറ്റി അംഗം അജി ബുധന്നൂര്‍, കുടുംബമേള സംഘാടക സമിതി കണ്‍വീനര്‍ പി.ആര്.പ്രവീണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 2024 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിലാണ് കുടുംബ മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ളബ് അംഗങ്ങളായ 650 ല്‍ അധികം പത്രപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും കുടുംബമേളയില്‍ പങ്കെടുക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കുടുംബ മേളയുടെ മുഖ്യ പ്രായോജകര്‍