തമിഴനടന്‍ ശരത് കുമാര്‍ എന്‍.ഡി.എ യിലേക്ക്
1 min readതമിഴ് നടനും മുന്‍ എം.പിയും മുന്‍ എം.എല്‍.എയും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി നേതാവുമായ ആര്‍.ശരത് കുമാര്‍ ബി.ജെ.പി നേതൃത്വത്തിലുളള എന്‍.ഡി.എയിലേക്ക്. ശരത് കുമാറുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥിയായി തിരുനെല്‍വേലിയില്‍ നിന്ന് ശരത്കുമാര്‍ മത്സരിച്ചേക്കുമെന്നുമാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. 1998ല്‍ ശരത് കുമാര്‍ ഡി.എം.കെ. സ്ഥാനാര്‍ഥിയായി തിരുനെല്‍വേലിയില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ ജയിച്ചില്ല. ഇതോടെ 2001 ല്‍ ഡി.എം. കെ ശരത്് കൂമാറിനെ രാജ്യസഭയിലേത്തിച്ചു. 2006 ല്‍ ശരത് കുമാറും ഭാര്യയും നടിയുമായ രാധിക ശരതും അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു. പിന്നീടവര്‍ പാര്‍ട്ടിവിട്ടു. 2011ല്‍ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി രൂപീകരിച്ച ശരത്കുമാര്‍ തെങ്കാശിയില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തുകയും ചെയ്തു. 2021 ല്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ ശരത് കുമാറിന്റെ സമത്വ കക്ഷിക്ക് നല്ല സ്വാധീനമുണ്ട്.