നിര്‍മ്മല പൊളിച്ചു: പിണറായി ഇളിഭ്യനായി

1 min read

കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും ഡല്‍ഹിയില്‍ വന്ന് കേന്ദ്ര അവഗണനയ്‌ക്കെതിരെ ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്തിയ ദിവസം കണക്കുകള്‍ പറഞ്ഞ് അവരുടെ അവകാശ വാദത്തെ പൊളിച്ചുകൊടുത്തു ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കേന്ദ്ര നികുതി വിഹിതത്തില്‍ യു.പി.എ ക്കാലത്തേക്കാള്‍ 224 ശതമാനമാണ് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയതെന്ന് പാര്‍ലമെന്റില്‍ ധവള പത്രം അവതരിപ്പിച്ച് നിര്‍മ്മല പറഞ്ഞു. 2004മുതല്‍ 2014വരെ യു.പി. എ കാലത്ത് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 46,303 കോടി രൂപയാണ് നികുതി വിഹിതമായി നല്‍കിയതെങ്കില്‍ 201424 വരെ ബി.ജെ.പി സര്‍ക്കാര്‍ 1,50,140 കോടി രൂപ നല്‍കി. ഗ്രാന്‍ഡായി യു.പി.എ സര്‍ക്കാരുകള്‍ 10വര്ഷം കൊണ്ട് 25,629 കോടി രൂപ മാത്രം നല്‍കിയപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ 1,43,117 കോടി രൂപ നല്‍കി. 458 ശതമാനം വര്‍ദ്ധനവാണിത്.

കോവിഡിന് ശേഷം മൂലധന ചെലവിനുള്ള പ്രത്യേക സഹായമായി 2021ല്‍ 82 കോടിയും 2122ല്‍ 239 കോടിയും 2223ല്‍ 1903 കോടി രൂപയും നല്‍കി. ഇത് ധനകാര്യ കമ്മിഷന്‍ ശുപാര്‍ശയൊന്നും ഇല്ലാതെയാണ് നല്‍കിയത്. ഇതുകൂടാതെ കൊവിഡിന്റെ ഭാഗമായി 18,087 കോടി രൂപ അധിക വായ്പയും നല്‍കിയതായി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ഏതായാലും ഒരു കാര്യം കൂടി നിര്‍മ്മല പറഞ്ഞു. പറഞ്ഞത് ശരിയായ കണക്കല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അതു പറയട്ടെ.

Related posts:

Leave a Reply

Your email address will not be published.