സുരേഷ് ഗോപി തല ഉയര്‍ത്തി നടന്നു; നെഞ്ചു വേദന അഭിനയിച്ചില്ല
1 min readജനം കൂടെ നിന്നു, അറസ്റ്റില്ല, സുരേഷ് ഗോപി മടങ്ങി. ജനം ആര്‍ത്തുവിളിച്ചു.
അതേ, സുരേഷ് ഗോപി നെഞ്ചുവിരിച്ചു നിന്നു. സിനിമാ സ്റ്റൈലില്‍ തന്നെ. ഷൂട്ടിംഗ് സെറ്റിലല്ല, ശരിക്കും പോലീസ് സ്‌റ്റേഷനില്‍ തന്നെ. പുറത്ത് നൂറുകണക്കിന് ജനം. സ്ത്രീകളും ചെറുപ്പക്കാരും ഒക്കെ. അവര്‍ വിളിച്ചുപറഞ്ഞു . എസ്.ജിയെ തൊടാന്‍ നിങ്ങള്‍ക്കാകില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു പിണറായി സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ തൊടാനാവില്ല.
ചോദ്യം ചെയ്യലിന് ശേഷം ജനങ്ങളോടെ ഇടയിലുടെ തുറന്ന ജീപ്പില്‍ സുരേഷ് ഗോപി ജനനായകനായി പുറത്തിറങ്ങി. ജനത്തെ അഭിവാദ്യം ചെയ്തു. തനിക്ക് വേണ്ടി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാതെ ഇവിടെ എത്തിയ ബി.ജെ.പി സംസ്ഥാന നേതാക്കളായ കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ് തുടങ്ങിയ പാര്‍ട്ടി നേതാക്കള്‍ക്കു പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി നന്ദി പറഞ്ഞു. അതേ സമയം കേസിനെക്കുറിച്ചോ ചോദ്യം ചെയ്യലിനെക്കുറിച്ചോ ഒന്നും അദ്ദേഹം സംസാരിച്ചുമില്ല.
സുരേഷ് ഗോപിയെ കുടുക്കാന്‍ ശ്രമിച്ച സി.പി.എമ്മിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ കേസ്. കോഴിക്കോട് തന്നെ വന്നു കണ്ട മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ വനിതാ മാദ്ധ്യമ പ്രവര്‍ത്തകയുടെ തോളില്‍ തട്ടി എന്നതായിരുന്നു പരാതി. വാര്‍ത്താ ലേഖകരെ രാവിലെയാണ് സുരേഷ് ഗോപി കണ്ടിരുന്നത്. അപ്പോഴൊക്കെ സുസ്‌മേരവദനയായിരുന്ന വനിതാ റിപ്പോര്‍ട്ടര്‍ രാത്രിയോടെ പരാതിപ്പെടുകയായിരുന്നു. ഇത് ഗൂഡാലോചനയാണെന്നാണ് പൊതുജനം വിശ്വസിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സര്‍ക്കാരിനെയും അഴിമതിക്കാരെയും തുറന്നു കാട്ടി സുരേഷ്‌ഗോപി നടത്തിയ പദയാത്ര സര്‍ക്കാരിനെയും ഇടതുമുന്നണിയേയും ഉലച്ചിരുന്നു. ഇതോടെ അഴിമതിയെ ചോദ്യം ചെയ്ത സുരേഷ് ഗോപിക്കൊരു പണികൊടുക്കാന്‍ കാത്തിരുന്ന അവര്‍ അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടത്തുകയായിരുന്നു. സ്വന്തം പാര്‍ട്ടി നേതാക്കളുടെ പീഡനങ്ങള്‍ ഒതുക്കാന്‍ പാര്‍ട്ടി കോടതി സ്ഥാപിച്ച് പീഡനത്തിന്റെ തീവ്രത അളന്ന് കുറ്റവാളികളെ വെറുതെ വിടുന്ന സി.പി.എം ഇവിടെ പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന സിനിമാ നടനെ രാഷ്ട്രീയ പക പോക്കലിനായി കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. പക്ഷേ ഇതവര്‍ക്ക് തന്നെ തിരിച്ചടിയായി.
ReplyForward |