തള്ള്, തള്ള് മാത്രം ഒടുവില്‍ നെല്ലിന്റെ തുകയും കുറച്ചു

1 min read

ഇവന്മാര്‍ക്ക് അറിയുന്നത് കാശ്  അടിച്ചുമാറ്റാന്‍ മാത്രം, കര്‍ഷകന്‍  ഉണ്ടാക്കിയ നെല്ലിനും വില കുറച്ചു.

നാവിട്ടടിക്കാന്‍ എന്ത് ഉഷാറാണ് ഇവര്‍ക്ക്. അതുപോലെ കട്ട് വീട്ടില്‍ കൊണ്ടുപോകാനും. ചിലര്‍ കണ്ണട വാങ്ങുന്നു, മറ്റ് ചിലര്‍ വിദേശത്ത് പോകുന്നു, മറ്റ് ചിലര്‍ സ്‌പോണ്‍സര്‍മാരെ കാണുന്നു, വേറെ ചിലര്‍ ലക്ഷങ്ങള്‍ ചികിത്സാ ചെലവായി അടിച്ചുമാറ്റുന്നു.  വേറെ ചിലരെ പല പദവികളിലുമിരുത്തി പ്രതിമാസം രണ്ടും മൂന്നും ലക്ഷം ശമ്പളം കൊടുക്കുന്നു. നേരത്തെ കൊടുത്ത രാജ്യസഭാ പദവിയില്‍ നിന്നുള്ള പെന്‍ഷന് പുറമേയാണിത്. ഇവറ്റകളുടെയൊക്കെ പേര് പറയാന്‍ തന്നെ നമുക്ക് നാണക്കേടാണ്. അതുകൊണ്ട് പേര് പറയുന്നില്ല. കക്കുന്നുണ്ടെങ്കില്‍ കട്ടോട്ടെ, അടിച്ചുമാറ്റുന്നുണ്ടെങ്കില്‍ അടിച്ചോട്ടെ, എന്നാല്‍ കഷ്ടപ്പെട്ട് കൃഷി ചെയ്ത കര്‍ഷകന് അവന്റെ നെല്ലിന്റെ കൂലി കൊടുക്കേണ്ടേ. കര്‍ഷകന് കൊടുക്കുന്ന നെല്ലിന്റെ വിലയില്‍ സിംഹഭാഗവും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നേരിട്ടാണ് കൊടുക്കുന്നത്. അത് മാത്രം കൃത്യമായി നേരിട്ട് പണമായി കൊടുത്തിരുന്നുവെങ്കില്‍  കുട്ടനാട്ടിലെ പ്രസാദിനെ പോലുള്ള കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടിവരില്ല.

 പകരം ഇവരെന്താ ചെയ്തത്. കേന്ദ്രം നെല്ലിന് സംഭരണ വില കൂട്ടുമ്പോഴും സംസ്ഥാന വിഹിതം ആനുപാതികമായി കുറയ്ക്കും. അപ്പോള്‍ കേന്ദ്രം  കൂട്ടുന്നതിന്റെ ആനുകൂല്യം പാവപ്പെട്ട കര്‍ഷകന് കിട്ടില്ല.  നേരത്തെ ഏഴ് രൂപ 80 പൈസയായിരുന്നു നെല്ല് സംഭരണത്തിന്  സംസ്ഥാന വിഹിതം നല്‍കിയിരുന്നത്. ഇപ്പോഴത് 6 രൂപ 37 പൈസയാക്കി. ഒരു കിലോ നെല്ലിന് സംസ്ഥാന സര്‍ക്കാരിന് ലാഭം ഒരു രൂപ 43 പൈസ്. ഇതെങ്കിനെ സാധിച്ചു എന്നല്ലേ . ഒരു കിലോ നെല്ലിന് 28രൂപ 20 പൈസയ്ക്കാണ് കേരളത്തില്‍ നെല്ല് സംഭരിച്ചിരുന്നത്.  ഇതില്‍ കേന്ദ്രം 20 രൂപ 40 പൈസ് തരും പണമായി സംസ്ഥാന സര്‍ക്കാരിന് നല്‍കും.  . സംസ്ഥാനം 7 രൂപ 80 പൈസ സംസ്ഥാന വിഹിതമായി ഇടും. ഈ സാമ്പത്തിക വര്‍ഷ മുതല്‍ കേന്ദ്രം ഒരു രൂപ 43 പൈസ്
അധികം തന്നു. അതായത് സംസ്ഥാന വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ പോലും ഒരു കിലോ നെല്ലിന് കര്‍ഷകന്  29 രൂപ 63 പൈസ കിട്ടുമായിരുന്നു. സംസ്ഥാനവും അത്രതന്നെ കൂട്ടിയാല്‍ 32 രൂപയായേനെ. അതിന് പകരം സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്തത്. കേന്ദ്രം കൂട്ടിയ തുക സംസ്ഥാന വിഹിതത്തില്‍ നിന്നങ്ങ് കുറച്ചു. ഫലത്തില്‍ കര്‍ഷകന് പഴയ തുക തന്നെ. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഒരു കിലോ നെല്ലിന്മേല്‍ ഒരു രൂപ 43 പൈസ ലാഭം. ടി.എന്‍ സീമമാര്‍ക്ക് ശമ്പളം കൊടുക്കാനും മുഖ്യമന്ത്രിക്ക് നീന്തല്‍ കുളമുണ്ടാക്കാനും റിയാസുമോന്‍മാര്‍ക്ക് വിദേശത്തുപോകാനും ബിന്ദുടീച്ചറിന് കണ്ണട വാങ്ങാനുമൊക്കെ പണം വേണ്ടേ. ഇവരെയൊക്കെ നാറികള്‍ എന്നുപോലും വിളിക്കാന്‍ പറ്റില്ല. അത്രമാത്രം നാണം കെട്ട വര്‍ഗം . അല്ലാതെന്തുപറയാനാണ്.

 നമുക്ക് ചില വര്‍ഗ ബഹുജന സംഘടകളൊക്കെ ഉണ്ടല്ലോ, കര്‍ഷക സംഘം, കിസാന്‍സഭ, കര്‍ഷകത്തൊഴിലാളിയൂനിയന്‍ , ഖേദ് മസ്ദൂര്‍ യൂണിയന്‍,

 പണ്ട് കര്‍ഷരെ  ഇടനിലക്കാരന്‍ മാണ്ഡി മുതലാളിമാരില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ ഡല്‍ഹി വരെ സമരം ചെയ്തവര്‍. ഒറ്റ എണ്ണത്തിനെ കാണുന്നില്ലല്ലോ. ഏതോ ഒരു കൃഷ്ണ പ്രസാദോ, കേന്ദ്രകമ്മിറ്റി  ്അംഗമൊക്കെ ഉണ്ടായിരുന്നല്ലോ. കര്‍ഷക ശിരോമണികള്‍, എവിടെ പോയി ഇവനൊക്കെ, ക്ലിഫ് ഹൗസിലെ അടുക്കളയില്‍ പോയി എച്ചില്‍ തിന്നുകയായിരിക്കും. പിന്നെ എവിടെ ഇതിനൊക്കെ സമയം. ഒരു പാവപ്പെട്ട കര്‍ഷകന്‍ കടമെടുത്ത് നെല്‍കൃഷി ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കൊടുത്ത പണം സംസ്ഥാന വിഹിതംകൂട്ടി പണമായി സംഭരണ വിലയായി നല്‍കുന്നതിന് പകരം ഇവര്‍ ബാങ്കിലൂടെ പി.ആര്‍.എസ് വായ്പായി നല്‍കി. സര്‍ക്കാര്‍ കൃത്യമായി വായ്പ തിരിച്ചടച്ചില്ല. വായ്പ തന്റെ പേരിലാണെടുത്തതെന്നതിനാല്‍ പിന്നെ കര്‍ഷകന് ബാങ്ക് വായ്പ കൊടുത്തില്ല. അവന്റെ സിബില്‍ സ്‌കോര്‍ വീണു. കര്‍ഷകന്‍ വായ്പയ്ക്ക് ചെന്നപ്പോള്‍ പോയ്‌ക്കൊള്ളാന്‍ പറ്ഞ്ഞു. അവനെ വിതയ്ക്കാനും വളമിടാനും കീടനാശിനി തളിക്കാനുമൊക്കെ പണം വേണ്ടേ. അങ്ങനെ പരാജയപ്പെട്ടവനായി കേരളത്തിലെ പാവപ്പെട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.

 ടി.എന്‍ സീമയ്ക്ക് ലക്ഷങ്ങളുടെ ശമ്പളമുളള പദവി കൊടുക്കുന്ന സര്‍ക്കാര്‍ കേരളീയത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍, വിദേശത്ത് പോയി ഉല്ലസിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമുള്ള സര്‍ക്കാര്‍ , പാവപ്പെട്ട കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. ഇതൊക്കെ ആരോട് പറയാനാണ്.
 കേന്ദ്രം 2015-16ല്‍ 14 രൂപ 10 പൈസയാണ് ഒരു കിലോ നെല്ലിന് സംഭരണ വിലയായി തന്നിരുന്നത്.
അന്ന്  സംസ്ഥാന വിഹിതം 7 രൂപ 40 പൈസ .9 വര്‍ഷത്തിനിടയില്‍ കേന്ദ്രം 8 തവണ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ നല്‍കുന്നത് നെല്ലിന് 21 രൂപ 83 പൈസ.  കേരളമാകട്ടെ  9 വര്‍ഷംകൊണ്ട് തുക കുറച്ച് 7 രൂപ 40 പൈസയില്‍ നിന്ന് 6 രൂപ 37 പൈസയിലേക്കെത്തിച്ചു.

 എന്നിട്ടും പിണറായിയുടെയും ബാലഗോപാലിന്റെയും ജി.ആര്‍. അനിലിന്റെയും ഗോവിന്ദന്റെയും തള്ളിന് ഒരു കുറവുമില്ല.  ഇടയ്ക്കിടെ നെല്‍കൃഷി വികസകനത്തിന് തുക നല്‍കും, ബഡ്ജറ്റില്‍ പണം വകയിരുത്തി, തദ്ദേശ സ്ഥാപനങ്ങള്‍ നെല്‍കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും, സര്‍ക്കാര്‍ റോയല്‍ട്ടി നല്‍കും തുടങ്ങിയ പ്രസ്താവനകളിറക്കും. തള്ളിന് കുറവില്ലെന്ന് മാത്രം. ഇവരെക്കൊണ്ട് നാട്ടുകാര്‍ക്ക് എന്താണ് പ്രയോജനം? നാണം കെട്ട വര്‍ഗം!!

Related posts:

Leave a Reply

Your email address will not be published.