എന്റെ ഭാര്യയയെല്ലാതെ പിന്നെ നിങ്ങളുടെ ഭാര്യയെ ഞാന്‍ മുഖ്യമന്ത്രിയാക്കണമായിരുന്നോ?

1 min read

എന്തൊരു ജനാധിപത്യം. ഭാര്യയെ മുഖ്യമന്ത്രിയാക്കിയത് ശരിവച്ച് ലാലുയാദവ്, പിന്നെ തെറിയും. ഇതാണ് നമ്മുടെ രാഹുല്‍ഗാന്ധിയുടെ മുന്നണിയുടെ സ്ഥിതി. ഓരോ ദിവസം കഴിയുന്തോറും ഓരോ ഘടക കക്ഷി നേതാക്കള്‍ മുന്നണിക്ക് ആവശ്യത്തിനുള്ള വക നല്‍കുന്നുണ്ട്. ആദ്യം വിമര്‍ശിച്ചത് അഖിലേഷ് സിംഗ് യാദവായിരുന്നു. ഇപ്പോള്‍ ലാലു. ലാലുവിമര്‍ശിച്ചത് കോണ്‍ഗ്രസിനെയല്ല. എന്നാല്‍ മുന്നണിയുടെ ജനാധിപത്യ മര്യാദകളെ ചോദ്യം ചെയ്യുകയാണ് ലാലു.

 കേന്ദ്രമന്ത്രി നിത്യാനന്ദ് റായിക്കുള്ള മറുപടിയിലാണ് ലാലു കുടുംബാധിപത്യത്തെ ന്യായീകരിക്കുകയും മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കുകയും ചെയ്തത്.

1997ലായിരുന്നു അന്ന് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ  കന്നുകാലി തീറ്റ അഴിമതിക്കേസില്‍ ജയിലിലില്‍ പോകേണ്ടിവന്നതിനാല്‍ ലാലു രാജിവച്ചു.പകരം  വിദ്യാഭ്യാസം കുറഞ്ഞ, രാഷ്ട്രീയത്തിലേ ഇല്ലാത്ത  ഭാര്യയെ മുഖ്യമന്ത്രിയാക്കി. നിങ്ങള്‍ യാദവ പാര്‍ട്ടി ആണന്നല്ലെ പറയുന്നത്. മിടുക്കരായ എത്ര യാദവ നേതാക്കള്‍ ഉണ്ടായിരുന്നു ആ പാര്‍ട്ടിയില്‍,  ജഗദാനന്ദസിംഗ് ഉണ്ടായിരുന്നു.  എന്നാല് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ല. ലാലു യാദവ് ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ജോലികളില്‍ യാദവന്മാരുടെ എണ്ണം കുറഞ്ഞത്. ലാലുവിന് യാദവന്മാരോടല്ല, തന്റെ കുടുംബത്തിനോട് മാത്രമാണ് താല്പര്യം.  മറ്റാരോടുമില്ല.

1997ല്‍ ലാലുവിനെ സി.ബി.ഐ ജയിലിലാക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് പി.വി.നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി, സി.ബി.ഐ കുറ്റപത്രം നല്‍കുമ്പോഴും നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. 2013ല്‍ വീണ്ടും നിങ്ങളെ ജയിലിലാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗ്  ആയിരുന്നു പ്രധാനമന്ത്രി.

ഇസ്‌കോണ്‍ സംഘടിപ്പിച്ച ഗോവര്‍ദ്ധന്‍ പൂജയിലായിരുന്നു ലാലുവിന്റെ മറുപടി. നേരത്തെ ഗോവര്‍ദ്ധന്‍ പൂജയോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിച്ച യദുവംശി മിലന്‍ സമാരോഹിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം

Related posts:

Leave a Reply

Your email address will not be published.