ബി.ജെ.പി ഒ.ബി.സി മോര്‍ച്ച  സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് പുറപ്പെടുവിച്ച പ്രസ്താവന:

1 min read

വിധി പി.എഫ്.ഐ നിരോധനം ശരിവയ്ക്കുന്നതാണെന്ന്  ബി.ജെ.പി ഒ.ബി.സി മോര്‍ച്ച

 തിരുവനന്തപുരം : ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ രണ്‍ജിത്  ശ്രീനിവാസനെ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ 15 പ്രതികളെയും മാവേലിക്കര സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതിലൂടെ  കേന്ദ്രസര്‍ക്കാര്‍ പി.എഫ്.ഐയെ നിരോധിച്ചത് ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്ന്  ബി.ജെ.പി ഒ.ബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്്  എന്‍.പി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.  സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് പി.എഫ്.ഐ ഭീകരര്‍ രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേരളത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ പി.എഫ്.ഐ ആസൂത്രണം ചെയ്ത നിരവധി കൊലപാതകങ്ങളിലൊന്നാണ് രണ്‍ജ്ിത്തിന്റെത്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും ഒളിഞ്ഞും തെളിഞ്ഞും പി.എഫ്.ഐ കേരളത്തില്‍ വിഷവിത്ത് പരത്താന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദികളോടും ഭീകരസംഘടനകളോടും മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി.എഫ്.ഐ നിരോധന സമയത്ത് നാം കണ്ടതാണ്. ഇനിയെങ്കിലും ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ  നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഭീകരര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ കോടതി വിധി സര്‍ക്കാരിന് പ്രേരണയാകട്ടെ എന്ന് രാധാകൃഷ്ണന്‍ വിശ്വാസം പ്രകടിപ്പിച്ചു. നിരോധിക്കപ്പെട്ട പി.എഫ്.ഐ കാര്‍  എസ്.ഡി.പി.ഐയിലും  ചില മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലും ചേക്കേറിയിരിക്കുകയാണ്. എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനവും നിയന്ത്രണ വിധേയമാക്കണം. മറ്റ് പാര്‍ട്ടികളില്‍ നുഴഞ്ഞു കയറിയ പി.എഫ്.ഐക്കാരുടെ   പ്രവര്‍ത്തനം ശരിയാം വണ്ണം നിരീക്ഷിച്ചാലെ പി.എഫ്.ഐ നിരോധനം ഫലപ്രദമാകൂ. കേസ് നടത്തിപ്പില്‍  ജാഗ്രത കാണിച്ച പ്രോസിക്യൂഷനോടും  രഞ്ജിത്തിന്റെ കുടുംബത്തിന് ധാര്‍മ്മിക പിന്തുണ നല്‍കിയ അഭിഭാഷക സമൂഹത്തോടും പൊതുജനങ്ങളോടും ഒ.ബി.സി മോര്‍ച്ച കൃതജ്ഞത രേഖപ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.