രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തി; പ്രതി ഒളിവില്‍
1 min readന്യൂമാഹി: രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്പിച്ചു.പ്രതിയായ ജിനീഷിനെ കണ്ടെത്തിയില്ല. . ബുധനാഴ്ച രാത്രി എട്ടോടെ ന്യൂമാഹി ഉസ്സൻമൊട്ട പരിസരത്താണ് സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ റെയിൽവേപ്പാളത്തിന് സമീപം എം.എൻ. പുഷ്പരാജിന്റെ ഭാര്യ ഇന്ദുലേഖയ്ക്കും (46) മകൾ പൂജയ്ക്കും (19) ആണ് കുത്തേറ്റത്. മകളെ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്.
കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും അമ്മ തടഞ്ഞതോടെ തോളിനാണ് പരിക്കേറ്റത്. മാഹി പള്ളൂർ പോളിടെക്നിക്ക് വിദ്യാർഥിനിയാണ് പൂജ. ഇരുവരെയും സാരമായ പരിക്കുകളോടെ തലശ്ശേരി ജനറൽ ആസ്പത്രിയിലും തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരെയും കുത്തി കടന്നുകളഞ്ഞ മാഹി ചെറുകല്ലായിയിലെ ജിനീഷിനെ (24) കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായി ന്യൂമാഹി പോലീസ് അറിയിച്ചു.