വമ്പന്‍ വിലക്കുറവില്‍ റിലൈന്‍സ് 5ജി ഫോണുകള്‍ ഈമാസം വിപണിയിലെത്തുമെന്ന് സൂജന.
1 min readദില്ലി: റിലൈന്‍സിന്റെ 5ജി ഫോണുകള്‍ ഈ മാസം തന്നെയെത്തുമെന്ന് സൂചന. റിലൈന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ മീറ്റിങ് (എജിഎം) ഈ മാസം 29 നാണ് നടക്കുന്നത്. അന്നേ ദിവസം ഫോണ്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. വെര്‍ച്വല്‍ ഇവന്റായാണ് പരിപാടി നടത്തുന്നത്. വാര്‍ഷിക ജനറല്‍ മീറ്റിങ്ങിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളിലെ പോലെ കമ്പനിയുടെ പുതിയ പദ്ധതികള്‍ ഇക്കുറിയും പ്രഖ്യാപിച്ചേക്കും.
അതിനൊപ്പം തന്നെ 5ജിയെ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉണ്ടാകും. ഘട്ടം ഘട്ടമായാണ് ടെലികോം കമ്പനികള്‍ രാജ്യത്ത് 5ജി സേവനം ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മാസം തന്നെ 5ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന തരത്തില!്! നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 4 ജി സേവനം ആരംഭിച്ച സമയത്തെതുപോലെ വെല്‍ക്കം ഓഫറും പ്രതീക്ഷിക്കുന്നുണ്ട്. കമ്പനിയുടെ 5ജി ഫോണായ ജി യോഫോണും ഈ മാസം പുറത്തിറക്കിയേക്കും.
ഫോണ്‍ ഇറക്കുന്നതിന് പുറമെ തെരഞ്ഞെടുത്ത നഗരങ്ങളിലും, പ്രദേശങ്ങളിലും ജിയോയുടെ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചേക്കും. ജിയോ 5ജി ഫോണിന്റെ വില 10,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് സൂചനകള്‍. റിലയന്‍സ് ജിയോ സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണ്‍ എന്നാണ് പറയപ്പെടുന്നത്. ഫോണിനൊപ്പം പ്രത്യേകം ഡാറ്റാ പാക്കേജും ജിയോ പ്രഖ്യാപിച്ചേക്കും. ഫോണും ഡാറ്റാ പാക്കേജും ഒരുമിച്ച് സ്വന്തമാക്കിയാല്‍ ഫോണിന്റെ വില ഏകദേശം 2500 രൂപ മാത്രമായിരിക്കും. 6.5ഇഞ്ച് വലുപ്പമുള്ള എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയും നേരത്തെ ഇറക്കിയ സ്‌നാപ്ഡ്രാഗണ്‍ 480 5ജിയും ആയിരിക്കാം പ്രോസസര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.
4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള വേരിയന്റുകളും ഉണ്ടാകും. ഫോണിന്റെ പിന്നില്‍ ഡബിള്‍ ക്യാമറാ സെറ്റ്അപ് പ്രതീക്ഷിക്കുന്നുണ്ട്. 12 എംപിയുടെ മെയിന്‍ ക്യാമറയും 2 എംപി മാക്രോ സെന്‍സറും ഉണ്ടാകും. സെല്‍ഫി ക്യാമറ 8 എംപി ആയിരിക്കും. ഗൂഗിളിന്റെ എന്‍ജീനിയര്‍മാരും റിലയന്‍സിന്റെ എന്‍ജിനീയര്‍മാരും സംയുക്തമായി വികസിപ്പിച്ചതാണ് പ്രഗതി ഒഎസ്.അതിലായിരിക്കാം പുതിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ദീപാവലിയ്ക്ക് ഫോണ്‍ വിപണിയില്‍ എത്തിയേക്കും.