ഇനി 30 ദിവസത്തില്‍ പുതുക്കാവുന്ന പ്ലാനുകളും.

1 min read

ഇതുവരെ പ്രതിമാസ റീചാര്‍ജ് ആയി ലഭിച്ചിരുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറില്‍ ഭേദഗതി വരുത്തിയത്. പുതിയ പ്ലാനുകളെക്കുറിച്ചറിയാന്‍ ദിവസം കാലാവധിയാണ് പ്രതിമാസ പ്ലാനുകള്‍ക്കുള്ളതെങ്കില്‍ ഒരു വര്‍ഷം 12 തവണ റീചാര്‍ജ് ചെയ്യേണ്ട സ്ഥാനത്ത് 13 തവണ റീചാര്‍ജ് ചെയ്യേണ്ടി വരും.

28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാല്‍ ഒരു വര്‍ഷം 13 മാസമുണ്ടാകും (365/13=28.07). ചുരുക്കത്തില്‍ ഓരോ വര്‍ഷവും ഒരു മാസത്തെ പണം അധികമായി ടെലികോം കമ്പനികള്‍ക്ക് ലഭിക്കുമെന്നാണ് പരാതി. തുടര്‍ന്നാണ് എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന റീചാര്‍ജ് പ്ലാനുകള്‍ അധികമായി വേണമെന്ന് നിര്‍ദേശിച്ചത്.

ചില മാസങ്ങളില്‍ 30 ദിവസവും ചിലതില്‍ 31 ദിവസവും ഫെബ്രുവരിയില്‍ 28/29 ദിവസവുമുള്ളതിനാല്‍ ഒരേ തീയതിയില്‍ റീചാര്‍ജ് സാധ്യമല്ല. അങ്ങനെയെങ്കില്‍ ആ മാസങ്ങളിലെ അവസാന ദിവസത്തെ തീയതി വേണം പരിഗണിക്കാന്‍. അതായത് മാര്‍ച്ച് 31ന് റീചാര്‍ജ് ചെയ്തയാള്‍ക്ക് ഏപ്രില്‍ 30നായിരിക്കും അടുത്ത റീചാര്‍ജ്.

Related posts:

Leave a Reply

Your email address will not be published.