വ്‌ലോഗര്‍മാര്‍ക്കായി ഷോട്ട് ഗണ്‍ മൈക്ക് വിപണിയില്‍

1 min read

വ്‌ലോഗര്‍മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള പുതിയ ഷോട്ട്ഗണ്‍ മൈക്ക് പുറത്തിറക്കിയിരിക്കുകയാണ് സോണി ഇന്ത്യ. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് എളുപ്പത്തില്‍ കൊണ്ടു നടക്കാന്‍ കഴിയുന്നതും ക്വാളിറ്റിയുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്നതുമായ രീതിയിലാണ് ഇസിഎംജി1 എന്ന ഈ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്.

10,290 രൂപയാണ് ഇസിഎംജി 1 മൈക്കിന്റെ വില. ഏത് പശ്ചാത്തലത്തില്‍ നിന്നുമുള്ള ബഹളം പരമാവധി നിയന്ത്രിച്ച് നിങ്ങളുടെ ശബ്ദം വേര്‍തിരിച്ചെടുക്കാന്‍ ഈ മൈക്കിന് കഴിയും. വ്‌ലോഗിങ്ങിനു മാത്രമല്ല ഇന്റര്‍വ്യൂ എടുക്കാനും ഇസിഎംജി വണ്‍ അനുയോജ്യമാണെന്നാണ് സോണി പറയുന്നത്. സെല്‍ഫി ഷൂട്ടിംഗിനും ഇത് അനുയോജ്യമാണ്. വ്യക്തതയോടെ ശബ്ദം പിടിച്ചെടുക്കാന്‍ സഹായിക്കുമെന്നതാണ് ഈ മൈക്കിന്റെ മറ്റൊരു ഗുണം. സാധാരണ പുറത്ത് നിന്നുള്ള വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ കാറ്റിന്റെയോ മറ്റെന്തെങ്കിലുമോ ശബ്ദം പതിയാറുണ്ട്.

ഇത്തരം ശബ്ദങ്ങള്‍ കുറയ്ക്കാനുള്ള വിന്‍ഡ് ഷീല്‍ഡും സോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോണിയുടെ പുതിയ കേബിളുകള്‍ക്കും പ്രത്യേകതയുണ്ട്. കേബിളിന്റെ ഉപയോഗവും വലിപ്പവും പരിമിതപ്പെടുത്തിയ രൂപകല്‍പ്പനയാണ് ഇതിലുള്ളത്. ഇവ കേബിളുകള്‍ വഴി സൃഷ്ടിക്കുന്ന അപശബ്ദങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നവയാണ്. ഇതിനൊപ്പമുള്ള മൈക്രോഫോണിനും പ്രത്യേകതയുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ മറ്റും ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന ഇക്കോ കുറയ്ക്കാനും സഹായകമാണ്.

ഒരു റെക്കോര്‍ഡിങ് കേബിള്‍ മൈക്കിനൊപ്പമുണ്ടാവും. വിവിധ ക്യാമറകളുമായും സ്മാര്‍ട്‌ഫോണുകളുമായും ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണിത്.ഓണ്‍ലൈനിലും, ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഇസിഎംജി വണ്‍ മൈക്ക് ലഭ്യമാണ്. ഇന്നു മുതല്‍ എല്ലാ സോണി സെന്ററുകളിലും പോര്‍ട്ടലിലും, ആമസോണിലും, ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ സി എം ജി വണ്‍ മൈക്ക് ലഭ്യമായി തുടങ്ങി. www.ShopatSC.com എന്ന പോര്‍ട്ടല്‍ വഴിയും ഇത് സ്വന്തമാക്കാവുന്നതാണ്.

Related posts:

Leave a Reply

Your email address will not be published.