ഇന്ത്യയിലും റീട്ടെയില്‍ സ്റ്റോറുമായി ആപ്പിള്‍, ആദ്യത്തെ സ്റ്റോര്‍ മുംബൈയില്‍

1 min read

മുംബൈ : ഇന്ത്യയില്‍ റീട്ടെയില്‍ വ്യാപാരം തുടങ്ങാനൊരുങ്ങി ആപ്പിള്‍. മുംബൈയിലാണ് അവരുടെ ആദ്യ സ്റ്റോര്‍ തുറക്കുന്നത്. ആമസോണ്‍, വാള്‍മാര്‍ട്ട്, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയെല്ലാം ആപ്പിള്‍ അവരുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്. ലോകത്തില്‍ ആപ്പിളിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ.

2020ല്‍ ആപ്പിള്‍ അവരുടെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ റീട്ടെയില്‍ സ്റ്റോര്‍ തുറക്കാന്‍ കമ്പനി തീരുമാനിച്ചത്. മുംബൈയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് ആദ്യ സ്റ്റോര്‍ തുറക്കുന്നത്.

റിട്ടെയില്‍ സ്റ്റോറിന്റെ പദ്ധതി രൂപരേഖയും കഴിഞ്ഞ ദിവസം ആപ്പിള്‍ പുറത്തു വിട്ടിരുന്നു. ഡല്‍ഹിയിലും ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോര്‍ തുറക്കുമെന്ന സൂചനകളുണ്ട്. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആപ്പിളിന് 500ല്‍ അധികം സ്റ്റോറുകളുണ്ട്.

Related posts:

Leave a Reply

Your email address will not be published.