ആശ്വാസവാര്‍ത്ത നഷ്ടപ്പെട്ട മൊബൈല്‍ തിരിച്ചുപിടിക്കാന്‍ സംവിധാനം വരുന്നു
1 min readന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി വിഷമിക്കേണ്ട. അത് എവിടെയുണ്ടെന്ന് കണ്ടുപിടിക്കാം. അതിനായി സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സിഡോട്ട്) ആണ് നടപ്പാക്കുന്നത്. ബുധനാഴ്ച നിലവില്‍വരും.
15 അക്ക ഐ.എം.ഇ.ഐ. നമ്പര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഏതുതരത്തില്‍ ഉപയോഗിച്ചാലും കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് സിഡോട്ട് പ്രോജക്ട് ബോര്‍ഡ് സി.ഇ.ഒ. രാജ്കുമാര്‍ ഉപാധ്യായ പറഞ്ഞു.
രാജ്യത്ത് ഫോണുകള്‍ വില്‍ക്കുന്നതിന് മുമ്പായി അവയെ തിരിച്ചറിയാനുള്ള IMEI നമ്പറുകള്‍ വെളിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇങ്ങനെ വരുമ്പോള്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകളുടെ സാന്നിധ്യം സിഇഐര്‍ സംവിധാനം വഴി മനസ്സിലാക്കാനാകും.
സാധാരണ മോഷ്ടിച്ച മൊബൈല്‍ ഫോണുകളുടെ IMEI നമ്പറുകളില്‍ മോഷ്ടാക്കള്‍ മാറ്റാറുണ്ട്. അപ്പോള്‍ ഡിവൈസ് ട്രാക്ക് ചെയ്യാന്‍ പ്രയാസമാണ്. വിവിധ ഡേറ്റാ ബേസുകളുടെ സഹായത്തോടെ ക്ലോണ്‍ ചെയ്ത് മൊബൈലുകള്‍ സിഇഐറിന് ബ്ലോക്ക് ചെയ്യാനാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.