രഞ്ജിത് ശ്രീനിവാസന്‍ വധം: പ്രതികള്‍ക്കെല്ലാം വധശിക്ഷ. പോപ്പുലര്‍ ഫ്രണ്ടിനും ഭീകരവാദത്തിനും തിരിച്ചടി

1 min read

ആലപ്പുഴ വിധി പി.എഫ്.ഐ നിരോധനം ശരിവയ്ക്കുന്നത്.
 എസ്.ഡി.പി.ഐ എന്ന പേരില്‍ ഇവര്‍ വിഹരിക്കുന്നു

 ആലപ്പുഴയില്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ രഞ്ജിത് ശ്രീനിവസന്‍ വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധ ശിക്ഷ വിധിച്ച  മാവേലിക്കര സെഷന്‍സ് കോടതിയുടെ വിധി ഭീകരവാദത്തിനും പോപ്പുലര്‍ ഫ്രണ്ടിനുമുള്ള തിരിച്ചടിയായി. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുന്നതിന് വരെ ഇടയാക്കിയ സംഭവങ്ങളിലൊന്നാണ് രഞ്ജിത് ശ്രീനിവാസന്‍ വധം . പോപ്പുലര്‍ ഫ്രണ്ട് ലക്ഷണമൊത്ത ഒരു മതഭീകര സംഘടനയാണെന്ന് തെളിയിക്കുന്നതായിരുന്നു ശ്രീനിവാസന്‍ വധം. അത്രയും ഭീതിദവും ക്രൂരവും അതേ സമയം ആസൂത്രിതവും ആയിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
നാല് മാസം മുമ്പേ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരുന്നു കൊലപാതകം. രഞ്ജിത് ശ്രീനിവാസന്‍ സാധാരണ ഏത് സമയത്ത് എവിടെയൊക്കെ പോകുന്നു എന്നൊക്കെ പി.എഫ്.ഐ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. കുടുംബാംഗങ്ങളുടെയൊക്കെ വിശദാംശങ്ങള്‍  പി.എഫ്.ഐ ശേഖരിച്ചുവച്ചിരുന്നു. ആര്‍.എസ് .എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും അതിന് എവിടെയെങ്കിലും തിരിച്ചടി ഉണ്ടായാല്‍ ഉടനടി രഞ്ജിത്തിനെ കൊലപ്പെടുത്തുകയുമായിരുന്നു പി.എഫ്.ഐ യുടെ ലക്ഷ്യം. ഇതിനായി വലിയ ആസൂത്രണം നടത്തിയിരുന്നു. രാവിലെ 8  പേരാണ് രഞ്ജിത്തിന്റെ വീട്ടിലേക്ക് കടന്നത്. എട്ടുപേര്‍ തന്നെയാണ് ഭാര്യയുടെയും അമ്മയുടെയും മകളുടെയും മുന്നിലിട്ട് രഞ്ജിത്തിനെ വെട്ടിനുറുക്കിയതും.  ഏതെങ്കിലും വഴിയിലുടെ രഞ്ജിത് രക്ഷപ്പെട്ടുപോവുകയാണെങ്കില്‍ അത് തടയാനും ഏതെങ്കിലും ആളുകള്‍ രഞ്ജിത്തിന്റെ രക്ഷക്കെത്തുകയാണെങ്കില്‍  അവരെ ആക്രമിച്ച് കീഴപ്പെടുത്താനുമായാണ്  സായുധരായിരുന്ന നാലംഗ സംഘം വീട്ടിന്റെ പുറത്ത്‌നിന്നിരുന്നത്. അതേ സമയം മൂന്നുപേരാണ് ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചതും ഇതിന്റെ ഏകോപനം നിര്‍വഹിച്ചതും. ഈ 15 പ്രതികളെയുമാണ് കുറ്റക്കാരാണെന്നു കണ്ട് കോടതി വധ ശിക്ഷ വിധിച്ചത്.  ഇത്രയധികം പ്രതികള്‍ക്ക് വധ ശിക്ഷ വിധിക്കുന്നത് സമീപകാലത്ത് ഇതാദ്യമായാണ്.
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ 2021 ഡിസംബര്‍ 19ന് രണ്‍ജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. ഡിവൈഎസ്പി എന്‍.ആര്‍.ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 156 സാക്ഷികള്‍, ആയിരത്തോളം രേഖകള്‍, നൂറില്‍പരം തൊണ്ടി മുതലുകള്‍ എന്നിവ തെളിവിനായി ഹാജരാക്കിയിരുന്നു.. രണ്‍ജീത്തിനെ കൊലപ്പെടുത്തുന്നതിനു മുന്നോടിയായി പ്രതികള്‍ 3 തവണ ഗൂഢാലോചന നടത്തിയെന്നായിരുന്നു കുറ്റപത്രം. ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണ വയലാറില്‍ കൊല്ലപ്പെട്ടതില്‍ തിരിച്ചടി ഉണ്ടാകുമ്പോള്‍ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കാനാണ് പ്രതികള്‍ ആദ്യം ഗൂഢാലോചന നടത്തിയത്. പിന്നീട് 2021 ഡിസംബര്‍ 18ന് രാത്രി മണ്ണഞ്ചേരി, ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലായി ഒത്തുചേര്‍ന്നു വീണ്ടും ഗൂഢാലോചന നടത്തി രണ്‍ജീത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.

 സംസ്ഥാനത്ത് നിരവധി പേരെ പി.എഫ്.ഐ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരില്‍ മുസ്ലിം മത പണ്ഡിതര്‍ വരെ ഉണ്ട്. കൂടുതലും ബി.ജെ.പി ആര്‍.എസ്. എസ് പ്രവര്‍ത്തകരാണ് ഇവരുടെ ആക്രമണത്തിനിരയായത്. നേരത്തെ ആലപ്പുഴയില്‍ പ്രകോപനപരമായ വിധത്തില്‍ അന്യ മത വിദ്വേഷം ജനിപ്പിക്കുന്ന വിധത്തില്‍ കുട്ടികളെകൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിച്ചത് ഇതേ പോപ്പുലര്‍ ഫ്രണ്ടുകാരായിരുന്നു. ‘അരിയും മലരും കുന്തിരിക്കവുംവാങ്ങിക്കോ’ എന്ന് മതഭീകരവാദികള്‍ ഇതരമതസ്ഥരെ ഭീഷണിപ്പെടുത്തില്ലായിരുന്നു..പക്ഷേ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങളുടെ തണലില്‍ അവര്‍ തഴച്ചുവളര്‍ന്നു..

 പോലീസിലും പി.എഫ്.ഐയ്ക്ക്  രഹസ്യ സെല്ലുകളുണ്ടെന്നതാണ് ഇവര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സഹായകരമാവുന്നത്. കുറ്റകൃത്യത്തിലേര്‍പ്പെട്ടവരെ സഹായിക്കാന്‍ കഴിയുന്നതും പോലീസിലുള്ള ഇവരുട സ്വാധീനം തന്നെ. ഇതേ കേസില്‍ വിചാരണ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ട് പോകണമെന്നാവശ്യപ്പെട്ട ഹൈക്കോടതിവരെയും സുപ്രീംകോടതിവരെയും പോകാന്‍ പി.എഫ്.ഐ ക്ക് സാധിച്ചത് അവരുടെ നെറ്റ് വര്‍ക്കിന്റെയും പണത്തിന്റെയും സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ്.
 കേസിലെ പ്രോസിക്യൂഷന് വരെ പി.എഫ്.ഐയുടെ ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ അഭിഭാഷക സമൂഹം ഒറ്റക്കെട്ടായാണ് ഈ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനായി ഒരുമിച്ച് പ്രയത്‌നിച്ചത്.  അഭിഭാഷക കൂടിയാണ് രഞ്ജിത്തിന്റെ ഭാര്യ. അവരുടെ കണ്‍
മുന്നിലിട്ടാണ് നാട്ടാകാര്‍ക്കൊക്കെ പ്രിയങ്കരനായ രഞ്ജിത്തിനെ അക്രമി സംഘം വെട്ടിക്കൊന്നത്. ഒരാളെ മാത്രമല്ല , ഇരയുടെ  അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് കൊല്ലുന്നതിലുടെ ഇത്് നാലുപേരെ കൊല്ലുന്നതിന് തുല്യമാണ് ഇതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

  പി.എഫ്.ഐയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയാണെന്ന് തെളിയിക്കുന്നതാണ്  ഈ കേസിലെ വിധി. പി.എഫ്.ഐയെ നിരോധിച്ചെങ്കിലും  പ്രവര്‍ത്തകരെല്ലാം ഇപ്പോള്‍ എസ്. ഡി.പി.ഐ എന്ന രാഷ്ട്ീയ ലേബലിലാണ് പ്രവര്‍ത്തിക്കുന്നത്. എസ്.ഡി.പി.
ഐയെക്കുടി നിരോധനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നാലേ പി.എഫ്.ഐ നിരോധനം ഫലപ്രദമാകൂ എന്നുള്ളതാണ് യാഥാര്‍ഥ്യം.

Related posts:

Leave a Reply

Your email address will not be published.