സഹകരണ തട്ടിപ്പ്: ചോദ്യം ചോദിച്ച് MLAകുടുങ്ങി

1 min read

സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യം പിന്‍വലിച്ച് cpm mla. അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാമാണ് സഹകരണ വകുപ്പ് മന്ത്രിയോട് ചോദിച്ച ചോദ്യം പിന്‍വലിച്ചത്. സഹകരണവകുപ്പിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണ്, ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും രാഷ്ട്രീയ പാര്‍ട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം. ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകള്‍ തരംതിരിച്ച് വ്യക്തമാക്കുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. മറുപടി ലഭ്യമാക്കാനായി ചോദ്യം സഹകരണ വകുപ്പിലെത്തിയപ്പോഴാണ് പ്രശ്‌നം ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. ഉദ്യോഗസ്ഥര്‍ വിഷയം സഹകരണ മന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പാര്‍ട്ടി ഇടപെട്ടതോടെ സലാം ചോദ്യം പിന്‍വലിക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. നിയമസഭാ വെബ്‌സൈറ്റില്‍നിന്നും ചോദ്യം  നീക്കിയെങ്കിലും അച്ചടിച്ച ചോദ്യങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.