‘റൊമ്പ പെരിയപടം പന്നപ്പോറെ’: ജയസൂര്യയെ അനുഗ്രഹിച്ച് രജനീകാന്ത്

1 min read

തമിഴിലെ മെഗാസ്റ്റാർ രജനീകാന്തിനെ ആദ്യമായി കണ്ടതിന്റെ ആവേശത്തിലാണ് നടൻ ജയസൂര്യയും. ലിയോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രിയമുടൻ നൻപൻ വിജയ് ഫാൻസ് അസോസിയേഷൻ നടത്തുന്ന ചാരിറ്റി പരിപാടിയിൽ മുഖ്യാതിഥിയായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ജയസൂര്യ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരത്ത് താൻ താമസിക്കുന്ന ഹോട്ടലിൽ തന്നെ രജനി ഉണ്ടെന്ന വിവരം ജയസൂര്യ അറിയുന്നത്. കാന്താര എന്ന ചിത്രത്തിന്റെ സംവിധായകൻ റിഷബ് ഷെട്ടി വഴി സൗന്ദര്യ രജനീകാന്തുമായി ജയസൂര്യ സംസാരിച്ചതിനെത്തുടർന്നാണ് രജനീകാന്തിനെ നേരിൽ കാണാൻ സാധിച്ചത്. രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജയസൂര്യ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ”ഓർമ്മവെച്ച കാലം മുതൽ കാത്തിരുന്ന നിമിഷമാണിത്. ഇന്ന് ഞാൻ ഒരു ഐക്കണിനെ കണ്ടുമുട്ടി. ഒരു സൂപ്പർ സ്റ്റാർ. എന്നാൽ എല്ലാറ്റിനുമുപരിയായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എാറ്റവും മനോഹരമായ മനുഷ്യരിൽ ഒരാളെയാണ് ഞാൻ കണ്ടുമുട്ടിയത്. ഈ സ്വപ്‌നം യാഥാർഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരൻ റിഷഭ് ഷെട്ടിക്കും സർവശക്തനും നന്ദി”.

എന്നെ അറിയാം എന്ന് അദ്ദേഹം പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജയസൂര്യ. ‘റൊമ്പ പെരിയപടം പന്നപ്പോറെ’ എന്നു പറഞ്ഞ് കത്തനാരിന്റെ വിജയത്തിന് രജനിസാർ ആശംസകൾ നേർന്നുവെന്നും പറയുന്നു ജയസൂര്യ.

Related posts:

Leave a Reply

Your email address will not be published.