സ്ത്രീയുടെ ആത്മഹത്യ, ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന്‍ അറസ്റ്റില്‍

1 min read

വയനാട്: തരുവണയിലെ മുഫീദയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഫീദയുടെ ഭര്‍ത്താവ് ഹമീദിന്റെ ആദ്യഭാര്യയിലെ മകന്‍ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഫീദ മരിച്ചത്. ഭര്‍ത്താവിന്റെ ബന്ധുക്കളും മക്കളും വിവാഹമോചനം ആവശ്യപ്പെട്ട് നടത്തിയ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി.

ജൂലൈ 3 നാണ് മുഫീദയ്ക്ക് പൊള്ളലേറ്റത്. മുഫീദയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കള്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇവര്‍ ഭീഷണിപ്പെടുത്തുന്നതിനിടെ മണ്ണെണ ഒഴിച്ച് മുഫീദ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 3 പേരടങ്ങിയ സംഘം തടയാന്‍ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നില്‍ക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകന്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.