പെരുമ്പാവൂരില്‍ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

1 min read

കൊച്ചി: പെരുമ്പാവൂരില്‍ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാല്‍, ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറല്‍ എസ്.പി അറിയിച്ചു. ബലാല്‍സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയില്‍ വെച്ചാണ് സംഭവം. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

Related posts:

Leave a Reply

Your email address will not be published.