ആദ്യദിന കളക്ഷൻ: ജവാനെയും പഠാനെയും പിന്നിലാക്കി ലിയോ
1 min readആദ്യ ദിന കളക്ഷൻ റെക്കോർഡ് തകർത്തെറിഞ്ഞ് ലോകമെമ്പാടു നിന്നും ലിയോ നേടിയത് 148.5 കോടി രൂപയാണ്.. അതോടെ 2023ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ആദ്യദിന കളക്ഷനിൽ ഒന്നാമതെത്തിയിരിക്കുന്നു ലിയോ. ഈ വർഷത്തെ ഹിറ്റുകളായിരുന്ന ഷാരൂഖ് ഖാന്റെ ജവാനെയും പഠാനെയും പരാജയപ്പെടുത്തി വിജയ് ചിത്രം ലിയോ. പഠാൻ 106 കോടിയും ജവാൻ 126 കോടിയുമാണ് ആദ്യ ദിനം നേടിയത്.
12 കോടി രൂപ കൊയ്‌തെടുത്ത് കേരളത്തിലും ആദ്യ ദിനം റെക്കോർഡിട്ടു ലിയോ. 655 സ്‌ക്രീനുകളിൽ, 3700 പ്രദർശനങ്ങളാണ് റിലീസ് ദിനത്തിൽ ചിത്രത്തിന് ലഭിച്ചത്. മിക്ക തിയേറ്ററുകളിലും ഇന്നും അഡീഷണൽ ഷോകൾ ബുക്കു ചെയ്തിട്ടുണ്ട്. തമിഴ്‌നാട് 35 കോടി, കർണാടക 13 കോടി, ആന്ധ്ര 14 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കളക്ഷൻ റെക്കോർഡുകൾ. വിദേശരാജ്യങ്ങളിലും ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്.
നായകനായ വിജയ്, ലോകേഷിന്റെ സംവിധാനം, അൻപറിവുമാരുടെ സംഘട്ടനം, അനിരുദ്ധിന്റെ സംഗീതം – ഇവയെല്ലാം ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ബാബു ആന്റണി, ഗൗതം മേനോൻ, മാത്യു തോമസ്, മഡോണ സെബാസ്റ്റിയൻ തുടങ്ങിയ മലയാളിതാരങ്ങളുടെ പ്രകടനവും കയ്യടി നേടുന്നു. ടെക്‌നീഷ്യമാരിലും ഒരു മലയാളിസാന്നിദ്ധ്യമുണ്ട്. ബാബു ആന്റണിയുടെ മേക്കപ്പ്മാനായ രജീഷ് ആർ പൂവത്തൂർ.