ബസുപിടിച്ച് ചെല്ലുന്ന മന്ത്രിസഭയെ ജനം ആട്ടിയോടിക്കും : വി.മുരളീധരന്‍
1 min readമുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസില്‍ സംസ്ഥാന പര്യടനം നടത്തിയിട്ട് ഒരു കാര്യമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശബരിമലയില്‍ ജനം മറുപടി നല്‍കിയത് പോലെ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ജനം മറുപടി നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
കിറ്റിലെ പടം കണ്ട് തെറ്റിദ്ധരിച്ച് വോട്ടുചെയ്തവര്‍ കള്ളത്തരം തിരിച്ചറിഞ്ഞുകഴിഞ്ഞു.
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോള്‍ വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും മുരളീധരന്‍ വിമര്‍ശിച്ചു. . ഹെലികോപ്റ്ററില്‍ പറക്കാനും വിദേശയാത്രകള്‍ക്ക് പൊടിക്കാനും സര്‍ക്കാരിന് പണമുണ്ട്. കുടുംബത്തേയും സുഹൃത്തുക്കളേയും കൂട്ടി ലോകപര്യടനം നടത്തുകയല്ല വേണ്ടതെന്നും കാര്യക്ഷമമായി ഭരണം നടത്തി പിരിക്കാനുള്ള കുടിശിക പിരിച്ചെടുത്ത് പരിഹാരം കാണുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ന്യൂയോര്‍ക്കില്‍ പോയിട്ട് തേനും പാലും ഒഴുക്കും എന്നുപറഞ്ഞവര്‍ എന്തുകൊണ്ടുവന്നെന്നും വി.മുരളീധരന്‍ ചോദിച്ചു.
പയ്യന്നൂരില്‍ അയിത്തം ഉണ്ടായെങ്കില്‍ ആദ്യം പാര്‍ട്ടി ഗ്രാമത്തില്‍ നടക്കുന്നത് എന്തെന്ന് സിപിഎം ആത്മപരിശോധന നടത്തട്ടെ എന്നും കേന്ദ്രമന്ത്രി പറഞ്ഞു.