ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
1 min read
റെയില്‍വേക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ നടപടിക്കെതിരെ
ജൂഡിഷ്യറിക്കകത്ത് ആത്മപരിശോധന ആവശ്യമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദ്ദേശിച്ചു. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിക്ക് ട്രെയിനില്‍ ഭക്ഷണം കിട്ടിയില്ലെന്നതിന് റെയില്‍ വേ യോട് വിശദീകരണം ചോദിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂലായ് 8ന് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ഗൗതം ചൗധുരി ന്യൂഡല്‍ഹിയില്‍ നിന്ന് പ്രയാഗ് രാജിലേക്ക് യാത്ര ചെയ്തിരുന്നു. ട്രെയിന്‍ മൂന്ന് മണിക്കൂറോളം വൈകിയിട്ടും ജഡ്ജിന് റെയില്‍ വേ ഭക്ഷണം നല്‍കിയില്ലെന്നും അത് അദ്ദേഹത്തിന്‍ ്ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതിന് വിശദീകരണം നല്‍കണമെന്നുമാണ് ്അലഹബാദ് ഹൈക്കോടതി രജിസട്രാര്‍ റെയില്‍ വേ അധികൃതരോട് ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നുള്ള പുരുഷോത്തം എക്‌സ്പ്രസി്‌സിലായിരുന്നു ജഡ്ജിയുടെ യാത്ര. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് ഹൈക്കോടതി രജിസ്ട്രാര്‍ ് ആശിഷ് കുമാര്‍ ശ്രീവാസ്തവ അയച്ച കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഹൈക്കോടതി ചീഫ ്ജസ്റ്റിസുമാര്‍ക്ക് കത്തയച്ചത്.
റെയില്‍വേ ഉദ്യോഗസഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരം ഹൈക്കോടതി ജഡ്ജമാര്‍ക്കില്ലെന്നും ഹൈക്കോടതിയുടെ കത്ത് ജൂഡിഷ്യറിക്കകത്തും പുറത്തും അസ്വസ്ത യുണ്ടാക്കിയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.