കോഴിക്കോട് ക്വാറിയില്‍ പാറപ്പൊട്ടിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു
1 min readകോഴിക്കോട് : മുക്കം തോട്ടുമുക്കത്ത് ക്രഷറില്‍ പാറപ്പൊട്ടിക്കുന്നതിനിടയില്‍ അപകടം ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പാലക്കല്‍ ക്രഷറിലെ ജോലിക്കാരനായ നേപ്പോള്‍ സ്വദേശി സുപ്പലാല്‍ (30) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പാറപൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം സംഭവിച്ചതെന്നാണ് സംശയിക്കന്നത്. മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ക്വാറിയുടെ ആഘാതത്തില്‍ വീടുകള്‍ക്ക് വിള്ളല്‍; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
താമരശ്ശേരി ഒടുക്കത്തിപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി കാരണം വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ച് ജനങ്ങള്‍ പ്രാണഭയത്തിലാണ് കഴിയുന്നതെന്ന നാട്ടുകാരുടെ പരാതിയില്‍ മനുഷ്യാകാശ കമ്മീഷന്റെ ഇടപെടല്‍. ആരോപണം അധികൃതര്‍ നിഷേധിച്ച സാഹചര്യത്തില്‍ വൈബ്രേഷന്‍ ടെസ്റ്റ് ഉള്‍പ്പടെയുള്ള വിദഗ്ധ പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലാ ജിയോളജിസ്റ്റും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒടുക്കത്തിപൊയില്‍ നിവാസികള്‍ താമസിക്കുന്നത് ക്വാറിയുടെ 200 മീറ്റര്‍ പരിധിക്ക് പുറത്താണെന്നും ക്വാറിയുടെ പ്രവര്‍ത്തനം കാരണമാണോ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓമശേരി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വിദ?ഗ്ധ പഠനം നടത്തി ഇക്കാര്യം സ്ഥിരീകരിക്കുകയാണെങ്കില്‍ ക്വാറിക്ക് നല്‍കിയ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
3.105 ഹെക്ടര്‍ സ്ഥലത്ത് പ്രതിവര്‍ഷം 120500 ടണ്‍ കരിങ്കല്ല് ഖനനം ചെയ്യാനാണ് 12 വര്‍ഷത്തേക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 2030 വരെ ലൈസന്‍സിന് കാലാവധിയുണ്ട്. വിള്ളലിന്റെ കാരണം കണ്ടെത്താന്‍ വൈബ്രേഷന്‍ ടെസ്റ്റ് നടത്തുന്നതിന് ക്വാറി ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷമാണ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്. നേരത്തെ, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വ്യക്തിയുടെ വീടും സ്ഥലവും കൈക്കലാക്കി കരിങ്കല്‍ ക്വാറി ഉടമകള്‍ വാസയോഗ്യമല്ലാത്ത സ്ഥലം പകരം നല്‍കിയ സംഭവത്തില്‍, ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തിരുന്നു.