ദിയയുടെ വിവാഹ ബന്ധത്തില്‍ എതിര്‍പ്പോ?
1 min readസിന്ധു കൃഷ്ണ സംസാരിച്ചേ പറ്റൂയെന്ന് ആരാധകര്‍
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സ്ഥിരം ചര്‍ച്ചാ വിഷയം ദിയ കൃഷ്ണനും കാമുകന്‍ അശ്വിന്‍ ഗണേശും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയാണ്. അടുത്തിടെയാണ് ഇരുവരുടെയും പ്രണയം പരസ്യപ്പെടുത്തിയത്. അശ്വിന്റെ പ്രൊപ്പോസല്‍ വീഡിയോ യൂട്യൂബില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച ഇരുവരും ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വിവാഹിതരാകും എന്നും പറഞ്ഞു.
വിവാഹത്തെക്കുറിച്ച് പറഞ്ഞതോടെ പലരും ചോദ്യങ്ങളുമായെത്തി. ചേച്ചി അഹാന വിവാഹം ചെയ്തിട്ടില്ല, ഈ ബന്ധത്തിന് വീട്ടുകാര്‍ സമ്മതിച്ചോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍. ദിയയുടെ പുതിയ പ്രണയത്തെക്കുറിച്ചോ വിവാഹ പ്രഖ്യാപനത്തെക്കുറിച്ചോ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ദിയ കൃഷ്ണ തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ കുടുംബം ഇത്തരം വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കാറാണ് പതിവ്.
അശ്വിന്‍ ഗണേഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് ദിയയുടെ ആരാധകര്‍. എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്നും അശ്വിന്റെ സ്വദേശം തമിഴ്‌നാടാണെന്നും സൂചനയുണ്ട്. മുമ്പൊരിക്കല്‍ അശ്വിന്റെ വീട്ടില്‍ നിന്നുള്ള വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഇതില്‍ അശ്വിന്റെ അമ്മ സംസാരിക്കുന്നത് തമിഴാണ്. തമിഴില്‍ ഇടയ്ക്ക് അശ്വിനും സംസാരിക്കാറുണ്ട്. സാധാരണ കുടുംബത്തില്‍ നിന്നുള്ള അശ്വിന്റെ എളിമയും ദിയയോടുള്ള സ്‌നേഹവും ബഹുമാനവും വീഡിയോകള്‍ക്ക് താഴെ നിരവധി പേര്‍ ചൂണ്ടിക്കാട്ടാറുണ്ട്. ദിയക്ക് അശ്വിനുമായി നല്ല ചേര്‍ച്ചയുണ്ടെന്നും കമന്റുകള്‍ വരാറുണ്ട്.
അതേസമയം പ്രൊപ്പോസല്‍ വീഡിയോയും പ്രണയ നിമിഷങ്ങളുമൊക്കെ കാട്ടിക്കൂട്ടലുകളാണെന്ന അഭിപ്രായം വിമര്‍ശകര്‍ക്കുണ്ട്. അശ്വിന്‍ തന്നെ സര്‍പ്രൈസായി പ്രൊപ്പോസ് ചെയ്‌തെന്നാണ് ദിയ പറയുന്നത്. യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും ഇങ്ങനെയാണ്. എന്നാല്‍ ദിയക്ക് ഇത് നേരത്തെ അറിയാമായിരിന്നു എന്നും മുന്‍കൂട്ടി തീരുമാനിച്ച പ്രൊപ്പോസലാണിതെന്നും വീഡിയോയില്‍ സര്‍പ്രൈസെന്ന രീതിയില്‍ കാണിച്ചതാണെന്നും കമന്റുകളുണ്ട്.
ദിയയുടെ വിവാഹ പ്രഖ്യാപനത്തില്‍ കുടുംബം മൗനം പാലിക്കുന്നത് ഇപ്പോഴും ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും ഈ കമന്റുകള്‍ വന്നു. ദിയയുടെ പുതിയ പ്രണയത്തെക്കുറിച്ചാണ് ചോദ്യങ്ങള്‍ കൂടുതലും. ദിയയെക്കുറിച്ച് സംസാരിക്കണമെന്നും ദിയ വിവാഹിതയാകുന്നതില്‍ എന്താണ് അഭിപ്രായമെന്നുമൊക്കെ ചോദ്യങ്ങള്‍ വന്നു. ദിയയുടെ കടുത്ത ആരാധകര്‍ സിന്ധു കൃഷ്ണയെ വിമര്‍ശിക്കുന്നുമുണ്ട്. ദിയ-അശ്വിന്‍ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.