പിതാവിനേയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസ്, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല
1 min readതിരുവനന്തപുരം: ബസ് കണ്സെഷന് പുതുക്കാന്‍ വന്ന മകളെയും പിതാവിനേയും മര്‍ദ്ദിച്ച കാട്ടാക്കട കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലന് ഡോറിച്ച് (45), അനില്‍കുമാര്‍ (49) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മകളുടെ മുന്നില്‍ വച്ച് പിതാവിനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ല. വീഡിയോയിലെ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളില്‍ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉള്‍പ്പടെയുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.