നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
1 min readഅതുല്യ നടന് നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമാണ് കോപം. ഗണപതി അയ്യര്‍ എന്ന മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ലിറിക്കല്‍ വീഡിയോ നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ പ്രകാശനം ചെയ്തു.
നെടുമുടി വേണുവിനു പുറമെ അഞ്ജലികൃഷ്ണ , ആലിഫ് ഷാ, അലന് ബ്ളസീന, സാജന് ധ്രുവ്, ശ്യാം നമ്പൂതിരി, അപ്പു, ദാവീദ് ജോണ്‍ , സംഗീത് ചിക്കു , വിദ്യാ വിശ്വനാഥ്, വിനോദ് എന്നിവരും അഭിനയിക്കുന്നു.
ബാനര്‍ ബി എം കെ സിനിമാസ് , രചന , നിര്‍മ്മാണം, സംവിധാനം കെ മഹേന്ദ്രന് , ഛായാഗ്രഹണം റോണി സായ് ആറ്റിങ്ങല്‍, എഡിറ്റിംഗ് ശരണ്‍ ജി ഡി, സംഗീതം, പശ്ചാത്തലസംഗീതം രാജേഷ് വിജയ്, ഗാനരചന സജി ശ്രീവല്‍സം, ആലാപനം മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോപി കണ്ണാ . ജി, പി ആര് ഓ അജയ് തുണ്ടത്തില്‍