നരിമാന് ഗവര്‍ണറുടെ ചുട്ട മറുപടി

1 min read

 സുപ്രീംകോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതിന് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മോശം പരാമര്‍ശം നടത്തിയ ജസ്റ്റിസ് റോഹി്ന്‍ടണ്‍ നരിമാന് ഗവര്‍ണറുടെ ചുട്ടമറുപടി.   രോഹിങ്ടന്റെ അച്ഛനും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ ഫാലി എസ് നരിമാനും ജൂനിയര്‍മാര്‍ക്കും കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി കേസ് നടത്തിയതിന് 40ലക്ഷം രൂപ നല്‍കിയ ഉത്തരവാണ് ആരിഫ്മുഹമ്മദ് ഖാന്‍  എടുത്തുകാട്ടിയത്. അഭിഭാഷകനായ അച്ഛന് പണം നല്‍കുന്ന കക്ഷിയുടെ എതിര്‍കക്ഷിക്കെതിരെ മകനായ ന്യായാധിപന്‍ പരാമര്‍ശം നടത്തുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന ്ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഡിസംബറില്‍ മുംബയില്‍ നടന്ന ബന്‍സാരി സേഥ് പ്രഭാഷണത്തിലാണ് കഴിഞ്ഞ വര്‍ഷം തന്നെ വേദനിപ്പിച്ച സംഭവങ്ങളിലൊന്നായി ആരിഫ് മുഹമ്മദ് ഖാന്റ നടപടികളെ കണക്കാക്കി ജസ്റ്റിസ് നരിമാന്‍ വിമര്‍ശനം അഴിച്ചുവിട്ടത്. ബില്ലുകള്‍ തടഞ്ഞ ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എട്ടുബില്ലുകളില്‍ തീരുമാനമെടക്കാന്‍ ഗവര്ണറോട് സുപ്രീംകോടതി പറഞ്ഞപ്പോള്‍ ഒന്നില്‍ ഒപ്പിട്ട ശേഷം ബാക്കി ഏഴും രാഷ്ട്രപതിയുടെ പരിണനയ്ക്കയക്കുകയാണ്  ഗവര്‍ണര്‍ ചെയ്തത്. 

Related posts:

Leave a Reply

Your email address will not be published.