ഋഷഭ് പന്തിന്റെ കുടുംബത്തിന് ആശ്വാസമായി പ്രധാനമാന്ത്രി മോദി
1 min readഡല്‍ഹി: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി പ്രധന മന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രിയായിരുന്നു ഋഷഭിന്റെ മാതാവിനെ ഫോണിലൂടെ നേരിട്ട് വിളിച്ച് ആശ്വാസ വാക്കുകളുമായി മോദി എത്തിയത്. ഋഷഭിന്റെ ആരോഗ്യ വിവരം അരിയാന്‍ വിളിച്ച പ്രധാനമന്ത്രിക്ക് ബിസിസിഐ നന്ദി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷഭ് പന്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതിസന്ധി സമയത്ത് പന്തിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുകയും, ആശ്വാസവാക്കുകള്‍ പകരുകയും ചെയ്തു.
പന്തിന്റെ അപകടവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാവിനെ വിളിച്ച് ആരോഗ്യം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. പന്ത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിക്കുകയും ചെയ്തു.