രണ്ട് കിലോ കഞ്ചാവുമായി കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി പിടിയില്‍
1 min read
murder case Accused arrested with marijuana
തിരുവനന്തപുരം: കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ രണ്ട് കിലോ കഞ്ചാവുമായി നെയ്യാറ്റിന്‍കര റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. കാട്ടാക്കട കള്ളിക്കാട് മുകുന്തറ പള്ളിവേട്ട സെവന്ത്‌ഡേ ചര്‍ച്ചിന് മുന്‍വശം തടഞ്ഞരികത്തു അരുണ്‍ ഭവനില്‍ അരുണ്‍കുമാര്‍ (30) നിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പള്ളിച്ചല്‍ പ്രാവച്ചമ്പലം ഭാഗത്ത് ഇന്നലെ നടത്തിയ പെട്രോളിംഗിനിടെ പ്രവാച്ചമ്പലം ജംഗ്ഷന് സമീപത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
ബൈക്കില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവും ഇയാള്‍ സഞ്ചരിച്ച KLC 3609 എന്ന ബജാജ് പള്‍സര്‍ ബൈക്കും ഒരു മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജീഷ് പെട്രോളിംഗിന് നേതൃത്വം നല്‍കി. പ്രീവന്റീവ് ഓഫീസര്‍മാരായ ലോറന്‍സ്, വിപിന്‍ സാം സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോണി, അനീഷ് , പ്രസന്നന്‍, രഞ്ജിത്ത് ഡ്രൈവര്‍ സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.