ജയ്ലറിൽ മോഹൻലാൽ അഭിനയിച്ചത് രജനികാന്ത് ഉള്ളതിനാൽ

1 min read

കഥ കേൾക്കാതെയാണ് മോഹൻ ലാലും ജാക്കിയും ജയ്ലറിൽ അഭിനയിച്ചത്

രജനികാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ജയ്ലർ . നെൽസൺ ദിലീപ്കുമാറിന്റെ സംവിധാന മികവിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയ്ലറിലെ നായിക തമന്നയാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. രജനിയുടെ 169 മത്തെ ചിത്രമാണ് ജയ്ലർ . മുത്തുവേൽ പാണ്ഡ്യൻ എന്ന ജയ്ലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. മോഹൻലാൽ , ജാക്കി ഷ്‌റോഫ് എന്നിവർ അതിഥി താരങ്ങളായി എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

കഥ കേൾക്കാതെയാണ് മോഹൻലാൽ ജയ്ലറിൽ അഭിനയിക്കാമെന്ന് പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. രജനീകാന്ത് ഉള്ളതുകൊണ്ടാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചതെന്നും വെളിപ്പെടുത്തുന്ന നെൽസൺ. ജയ്ലറിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാക്കി സാറിനോട് കഥ പറയാൻ ചെന്നു. എന്തിനാണ് കഥ പറയുന്നത്. സൂപ്പർസ്റ്റാർ രജനി ഉണ്ടല്ലോ, അതുകൊണ്ട് ഞാൻ ഓക്കേ ആണ് എന്നദ്ദേഹം പറഞ്ഞു. മോഹൻലാൽ സാറിനോട് സംസാരിക്കണമെന്ന് വിചാരിച്ചിരിക്കുയായിരുന്നു. അപ്പോഴേക്കും അദ്ദേഹം എന്നെ വിളിച്ച്, എപ്പോഴാണ് ഷൂട്ടിംഗിനു വരേണ്ടത് എന്നു ചോദിച്ചു. രജനി സാർ ഉള്ള കൊണ്ടാണ് മോഹൻലാൽ സാറും വരുന്നതെന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ അദ്ദേഹം കഥ കേട്ടിട്ടേയില്ല. ഇങ്ങനെയാണെങ്കിലും അവരെ മിസ് യൂസ് ചെയ്യരുതല്ലോ. കറക്ടായി തന്നെ കാസ്റ്റ് ചെയ്യണം. നെൽസൺ പറയുന്നു.

രമ്യ മാമിനെ കാണാൻ ചെല്ലുമ്പോൾ , പടയപ്പ പോലൊരു പടമാണോ എന്ന് മാം ചോദിക്കരുതേ എന്നാണ് ആഗ്രഹിച്ചത്. പക്ഷേ, മാം അതു തന്നെ ചോദിച്ചുവെന്നും, പടയപ്പയെക്കാൾ കുറച്ചു കൂടി സോഫ്റ്റ് ആയിരിക്കുമെന്ന് താൻ മറുപടി പറഞ്ഞുവെന്നും നെൽസൺ വ്യക്തമാക്കുന്നു.

.

Related posts:

Leave a Reply

Your email address will not be published.