ഇന്‍ഡ്യ ടി.വി -സി.എന്‍.എക്‌സ് അഭിപ്രായ സര്‍വേ – എന്‍.ഡി.എക്ക് 318 സീറ്റ് കിട്ടും
1 min readഇന്‍ഡ്യ ടി.വി സര്‍വേയില്‍ ബി.ജെ.പിക്ക് 290 സീറ്റ്, കോണ്‍ഗ്രസിന് 66 സീറ്റ്
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യാ ടി.വി -സി.എന്‍.എക്‌സ് നടത്തിയ സര്‍വേയില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് ആകെയുള്ള 543 സീറ്റുകളില്‍ 318 സീറ്റ് കിട്ടുമെന്ന് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന് 175 സീറ്റ് കിട്ടും. സ്വതന്ത്രര്‍ക്കും മറ്റ് പാര്‍ട്ടികള്‍ക്കുമായി 50സീറ്റും കിട്ടും.
ബി.ജെ.പിക്ക് നിലവില്‍ 303 സീറ്റാണ് ഉള്ളത്. അത് 290 ആയി കുറയും കോണ്‍ഗ്രസിന്റെ സീറ്റ് 52 ല്‍ നിന്ന് 66 ആയി വര്‍ദ്ധിക്കും. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസായിരിക്കും ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. അവര്‍ക്ക് 29സീറ്റ് കിട്ടും. ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 18സീറ്റുംകിട്ടും. ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്ക് 11 സീറ്റ് കിട്ടം. അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ അംഗസംഖ്യ 10 ആകും. ഒറീസയിലെ ബിജുജനതാ ദളിന്റെ (ബി.ജെ.ഡി ) അംഗസംഖ്യ 12 ല്‍ നിന്ന് 13 ആകും. ഏകനാഥ് ഷിന്‍ഡേയുടെ ശിവസേന 12 ല്‍ നിന്് 2 ആയി ചുരുങ്ങും.
മഹാരാഷ്ട്രയില്‍ ശരത് പവാറിന്റെ എന്‍സി.പിക്ക് 4ഉം അജിത് പവാറിന്റെ എന്‍.സിപിക്ക് 2 ഉം സീറ്റും മാത്രമേ ലഭിക്കും. ബി.ജെ.പിക്ക്് 20 ഉം കോണ്‍ഗ്രസിന് 9 സീറ്റും കിട്ടും.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറ്റവും വലിയ വിജയം നല്‍കുക യു.പി ആയിരിക്കും. 80 ല്‍ 73 ഉം എന്‍.ഡി.എ നേടും. ബാക്കി ഏഴ് സിറ്റില്‍ ഇന്‍ഡ്യ സഖ്യം വിജയിക്കും. ഗുജറാത്തിലെ 26 സീറ്റും ബി.ജെ.പി നേടും. ഉത്തരഖണ്ഡിലെ 5 സീറ്റും ബി.ജെ.പിക്കായിരിക്കും. കര്ണാടകയിലെ 28ല്‍ 20 ഉം ബി.ജെ.പിക്കായിരിക്കും. ജനതാ ദള്‍ ( എസ്) ന് ഒരു സീറ്റും 7 സീറ്റ് ഇന്‍ഡ്യ സഖ്യത്തിനുമായിരിക്കും. കേരളത്തിലെ 20 സീറ്റും ഇന്‍ഡ്യ സഖ്യത്തിനായിരിക്കും. പശ്ചിമബംഗാളില്‍ ടി.എം.സി നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യത്തിന് 30 സീറ്റ് കിട്ടും. 12 സീറ്റ് ബി.ജെ.പിക്കും.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക 52 ശതമാനം വോട്ടാണ് കിട്ടുക. എസ്.പിക്ക് 23 ശതമാനവും ബി.എസ്.പിക്ക് 12 ശതമാനവും കോണ്‍ഗ്രസിന് 4 ശതമാനം വോട്ടും കിട്ടും.