ബംഗാള്‍ സ്വദേശിയുടെ പണം മോഷ്ടിച്ച് മുങ്ങി, ഇതര സംസ്ഥാന തൊഴിലാളി വിമാനത്താവളത്തില്‍ പിടിയില്‍

1 min read

(ആലപ്പുഴ) : വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ഹൂഗ്ലി സ്വദേശി സോവന്‍ മര്‍മ്മാക്കറെ (24) യാണ് നൂറനാട് സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 നായിരുന്നു മോഷണം. ആദിക്കാട്ടുകുളങ്ങരയിലുള്ള അജിഖാന്റെ തടിമില്ലില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി സമദുല്‍ ഹക്ക് താമസ സ്ഥലത്ത് ബാഗില്‍ സൂക്ഷിച്ചിരുന്ന 55000 രൂപയാണ് മോഷണം പോയത്.

പ്രതി ഇവിടെ ജോലി അന്വഷിച്ചെത്തിയതായിരുന്നു. പണം മോഷണം പോയതു മുതല്‍ പ്രതിയെയും കാണാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തുകയും നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.