മണിപ്പൂര്‍ : ബി.ജെ.പി നേതാവ് ശാന്തകുമാര്‍ നേതൃത്വത്തിനെതിരെ

1 min read

മണിപ്പൂരില്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി ശാന്തകുമാര്‍

മണിപ്പൂര്‍ വിഷയത്തില്‍ ബി.ജെ.പി ക്കകത്ത് നിന്ന് കേന്ദ്രനേതൃത്വത്തിനെതിരെ ആദ്യ വെടി. മുന്‍ മുഖ്യമന്ത്രിയും വാജപേയ് മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍രെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയുമായിരുന്ന  ശാന്തകുമാറാണ്  കേന്ദ്രസര്‍ക്കാരിനും നേതൃത്വത്തിനുമെതിരെ പ്രതികരണവുമായി രംഗത്തുവന്നത്.   മണിപ്പൂരില്‍  വിഷയം കൈകാര്യം  ചെയ്തതില്‍ ബി.ജെ.പിക്കകത്ത് നിന്ന് ആദ്യമായാണ് അപസ്വരമുയരുന്നത്. നേരത്ത മണിപ്പൂരിലെ കുക്കി വിഭാഗത്തിലുള്ള ബി.ജെ.പി എം.എല്‍.എ മാരില്‍ ചിലര്‍ നേതൃത്വത്തിനെതിര  പ്രതിഷേധിച്ചിരുന്നു. ഒന്നുകില്‍ മണിപ്പൂരില്‍ ബീരേന്‍സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നൊഴിവാക്കണം. അല്ലെങ്കില്‍ രഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ശാന്തകുമാര്‍ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ അക്രമങ്ങള്‍ രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് ശാന്തകുമാര് പറഞ്ഞു. പ്രശ്‌നം നേരിടുന്നതില്‍ പാര്‍ലമെന്റും പരാജയപ്പെട്ടെന്ന് ശാന്തകുമാര്‍ പറഞ്ഞു.

അക്രമവും അശാന്തിയും ഒഴിവാക്കാന്‍ കേന്ദ്രസര്ക്കാര്‍ ഉടന്‍ നടപടികളെടുക്കണം. 80 ദിവസമായിട്ടും സമാധാന അന്തരീക്ഷം കൈവരുന്നില്ല.  ഇപ്പോഴും കൊലപാതകങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു.

മഹാഭാരതത്തില്‍ ഒരു ദ്രൗപദിയുടെ കണ്ണൂനീരാണ് വീണത്.  എന്നാല്‍ ഇന്ന് മണിപ്പൂരില്‍ നിത്യേന ദ്രൗപതിമാരുടെ കണ്ണുനീര്‍ വീഴുന്നു. എല്ലാവരും നിശ്ശബ്ദരായി ഇതു നോക്കി നില്‍ക്കുന്നു.

കുക്കികളും മെയ്ത്തികളും തമ്മിലുള്ള വംശീയ  കലാപം മെയ് 3 നാണ് തുടങ്ങിയത്. മെയ്ത്തികള്‍ക്ക പട്ടികവര്‍ഗ സംവരണം കൊടുക്കുന്നതിനെതിരെ കുക്കികള്‍ അന്നാണ് പ്രതിഷേധം അഴിച്ചുവിട്ടത്. ഇത് വ്യാപകമായ ആക്രമണത്തില്‍ കലാശിച്ചു. രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിയത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  നടപടി ക്രമങ്ങള്‍ നോക്കാതെ തന്നെ പാര്‌ലമെന്റ് ഇക്കാര്യം ചര്ച്ച ചെയ്യേണ്ടതായിരുന്നു എന്ന ശാന്തകുമാര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.