കുട്ടികൾ അനുകരിക്കും എന്നതുകൊണ്ടാണ് പുകവലി ഉപേക്ഷിച്ചത് എന്ന് മമ്മൂട്ടി
1 min readമമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് നിറഞ്ഞ തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെ നടൻ സിദ്ധിഖ് പങ്കു വെച്ച വീഡിയോ ശ്രദ്ധനേടുന്നു. മമ്മൂട്ടിയുടെ ഒരു പഴയ ഇന്റർവ്യു ആണ് സിദ്ധിഖ് പങ്കുവച്ചിരിക്കുന്നത്. താൻ പുകവലി ഒഴിവാക്കിയതിനുള്ള കാരണമെന്തെന്ന് മമ്മൂട്ടി വ്യക്തമാക്കുന്നതാണ് വീഡിയോ.
തനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണ് എന്ന് പറയുന്നു മമ്മൂട്ടി . പത്ത് പതിനഞ്ച് വർഷമായി കാണും പുകവലി നിർത്തിയിട്ട്. പുകവലിക്കുന്നത് എനിക്ക് ഇഷ്ടമാണ് പക്ഷേ.. പുകവലിക്കുന്നത് ദോഷമാണ്.. എനിക്ക് മാത്രമല്ല, ആർക്കും .. ശാരീരികമായി അത് നല്ലതല്ല. : ശരീരത്തിന് ഇഷ്ടമില്ലാത്ത ഒരു സാധനമാണ് ശരീരത്തോട് അഭിപ്രായം ചോദിക്കാതെ നമ്മൾ കടത്തിവിടുന്നത്. നമുക്ക് ജീവിക്കാൻ പുക വേണ്ടല്ലോ. ആഹാരപദാർത്ഥങ്ങളും വായുവും മാത്രം മതിയല്ലോ. പുകവലി മാറ്റിയത് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടല്ല. നമുക്കത് നല്ലതല്ലെന്ന് തോന്നി. പുകവലി എനിക്ക് ഹാനീകരം അല്ലെങ്കിൽ കൂടി മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനീകരമാണ്. കുറച്ച് പേരെങ്കിലും, പ്രത്യേകിച്ച് കുട്ടികൾ എന്നെ അനുകരിക്കാതിരിക്കില്ല. അപ്പോൾ ഞാൻ സിഗരറ്റ് വലിക്കുന്നത് അവരെ സ്വാധീനിക്കും. അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി” മമ്മൂട്ടി പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ ..