തമന്ന മലയാളത്തിൽ, ദിലീപിന്റെ നായിക
1 min read
തമിഴ്, തെലുങ്ക് സിനിമകളിലെ സജീവസാന്നിധ്യമാണെങ്കിലും തമന്ന ഭാട്ടിയയുടെ അരങ്ങേറ്റം ഹിന്ദിയിലൂടെയായിരുന്നു… ചിത്രം ചാന്ദ്സാ റോഷൻ ചെഹേര…… ചിത്രത്തിൽ ജിയഒബ്റോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തമന്നയ്ക്ക് വെറും 15 വയസ്സ്…. 2005ലാണ് ചിത്രം റിലീസ് ചെയ്തത്..
അതേ വർഷം തന്നെ ശ്രീ എന്ന സിനിമയിലൂടെ തെലുങ്കിലേക്ക്. സന്ധ്യ എന്ന കഥാപാത്രം…
കേടി എന്ന ചിത്രത്തിലൂടെ 2006ൽ കോളിവുഡിലെത്തി തമന്ന ….. പ്രിയങ്ക എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്….
‘സമ്പിഗ് എന്നെ’ എന്ന പാട്ടിനൊപ്പം ചുവടുവെച്ച് കന്നടയിൽ അരങ്ങേറ്റം കുറിച്ചു തമന്ന….2016ൽ… ചിത്രം ജാഗ്വാർ….
തുടർന്ന് 2018ൽ കെ.ജി.എഫിലെ മിൽകി എന്ന കഥാപാത്രം.
അതേ വർഷം തന്നെ ”അ ബ ക” എന്ന മറാത്തി ചിത്രം…. തമന്ന എന്ന റോളിലുള്ള കാമിയോ വേഷം…. താരത്തിന്റെ എാക മറാത്തി സിനിമയാണ് ”അ ബ ക”.
ഇപ്പോഴിതാ സാക്ഷി എന്ന കഥാപാത്രമായി മലയാളത്തിലും അരങ്ങേറ്റം കുറിക്കുന്നു തമന്ന…. വർഷം 2023… ചിത്രം ബാന്ദ്ര…. ദിലീപാണ് നായകൻ… ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.