പത്താം ക്ലാസിൽ പഠിക്കുന്ന തമന്നയുടെ വീഡിയോകണ്ട് അന്തം വിട്ട് ആരാധകർ

1 min read

പത്താം ക്ലാസിൽ പഠിക്കുന്ന കാലത്തുള്ള തമന്നയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാുയിരിക്കുന്നത്. തമന്ന ആദ്യമായി അഭിനയിച്ച ചാന്ദ് സാ റോഷൻ ചെഹ്് രാ എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് സമയത്ത് എടുത്ത വീഡിയോയാണിത്. 18 വർഷം മുമ്പുള്ളത്. 2005ലായിരുന്നു ചിത്രത്തിന്റെ റിലീസ്. അന്ന് തമന്നയുടെ പ്രായം 15 വയസ്സ്.
വീഡിയോയിൽ തമന്ന പറയുന്നത് ഇങ്ങനെയാണ് : ” ഞാനിപ്പോൾ സ്‌കൂളിൽ പഠിക്കുകയാണ്. 2005ൽ പത്താം ക്ലാസ് പരീക്ഷയെഴുതും. പരീക്ഷയ്ക്കായി പഠിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് മൂന്നര വയസ്സായിരുന്നു പ്രായം. ഇപ്പോൾ പത്താംക്ലാസ് പൂർത്തിയാകാറായി.”

വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആ പ്രായത്തിലുള്ള തമന്നയുടെ പക്വതയെക്കുറിച്ചാണ് എല്ലാവരും കമന്റ് ചെയ്യുന്നത്. 21 വയസ്സെങ്കിലും തോന്നിക്കുമെന്ന് പലരും പറയുന്നു.

Related posts:

Leave a Reply

Your email address will not be published.