പല്ലും വിഗ്ഗും വെച്ച് വേറൊരു ഗെറ്റപ്പിൽ മമ്മൂക്ക, ശബ്ദം മാറ്റി ഡബ്ബ് ചെയ്തു

1 min read

മമ്മൂട്ടി തീർത്തും വ്യത്യസ്തമായ ലുക്കിലെത്തിയ ചിത്രമായിരുന്നു സൂര്യമാനസം. ആറ് വയസ്സുകാരന്റെ ബുദ്ധിയും നാലാളുകളുടെ ശക്തിയും ഉള്ള പട്ട് ഉറുമീസ് എന്ന കഥാപാത്രമായാണ് മമ്മൂക്ക സിനിമയിലെത്തിയത്. ആ സിനിമയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പിനെക്കുറിച്ച് പറയുകയാണ് വിജി തമ്പി.
മമ്മൂക്കയുടെ താരപരിവേഷം മുതലെടുക്കുന്ന രീതിയിലുള്ള കഥകൾ പലതും ആലോചിച്ചു. പക്ഷേ അതൊന്നും മമ്മൂക്കയ്ക്ക് ഓക്കേ ആയിരുന്നില്ല. വ്യത്യസ്തമായ ഒരു കഥാപാത്രത്തിനായി അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒടുവിൽ ഒരമ്മയും മകനും തമ്മിലുള്ള പലായനത്തിന്റെ ചിന്ത ഒരു ചെറുകഥയിൽ നിന്ന് കിട്ടി.
”ഇതാണ് നമുക്ക് വേണ്ടത്. നമുക്കൊരു വെറൈറ്റി സിനിമ ചെയ്യണമെന്ന്” മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ കഥയുമായി മുന്നോട്ടു പോയി.
പട്ട് ഉറുമീസ് എന്ന ആ കഥാപാത്രത്തിന്റെ വേഷവും ഗെറ്റപ്പുമെല്ലാം മമ്മൂക്ക തന്നെയാണ് കണ്ടുപിടിച്ചത്. ആ പല്ല് വെച്ചതും വിഗ് വെച്ചതുമെല്ലാം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. അന്ന് മമ്മൂക്കയുടെ ഒരു ഫോട്ടോ നാനയിലോ വെള്ളിനക്ഷത്രത്തിലോ മറ്റോ കൊടുത്തിട്ട് ഇതാരാണെന്ന് അറിയാമോ എന്ന് പ്രേക്ഷകരോട് ചോദിച്ചിരുന്നു. അത്രമാത്രം വ്യത്യസ്തമായ ഗെറ്റപ്പായിരുന്നു അത്. മമ്മൂക്ക പട്ട് ഉറുമീസ് എന്ന കഥാപാത്രമായി മാറുകയായിരുന്നു. കഥാപാത്രത്തിനായി അദ്ദേഹം രൂപം പാടേ മാറ്റി. സ്വന്തം ശബ്ദം മാറ്റി ഡബ്ബ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.