രൺബീറിനെ ചുംബിച്ച ആലിയഭട്ടിന് വിമർശനം; ഫോട്ടോഗ്രാഫറോട് കയർത്ത രൺബീറിന് അഭിനന്ദനവും

1 min read

ദേശീയപുരസ്‌കാരം സ്വീകരിക്കാനായി ആലിയ ഭട്ട് എത്തിയത്, ഭർത്താവും നടനുമായ രൺബീർ കപൂറിനൊപ്പമാണ്. തന്റെ വിവാഹസാരിയാണ് താരം ധരിച്ചിരുന്നത്. പുരസ്‌കാരചടങ്ങിനിടെ ആലിയ രൺബീറിനെ ചുംബിച്ചത് പലരുടെയും വിമർശനത്തിന് കാരണമായി. അവാർഡ് വിഗ്യാൻ ഭവനിലാണെന്ന് താരം ഓർക്കണം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരം പ്രവൃത്തിക്കുള്ള സ്ഥലമല്ല അത്, ഇന്ത്യൻ രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, രൺബീറെങ്കിലും പക്വത കാട്ടണമായിരുന്നു ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. ആലിയ വിവാഹസാരി അണിഞ്ഞത് എന്തിനാണെന്നും പലരും ചോദിക്കുന്നുണ്ട്.
രൺബീർ ഫോട്ടോഗ്രാഫറോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുരസ്‌കാരവേദിയിൽ രൺബീറിനും ആലിയയ്ക്കും മുന്നിലായിരുന്നു വഹീദ റഹ്മാൻ ഇരുന്നത്. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് സ്വീകരിക്കാനെത്തിയതാണ് അവർ. അവിടെ ഫോട്ടോഗ്രാഫർമാർ തടിച്ചുകൂടിയതിനാൽ മേശ ഇളകാൻ തുടങ്ങി. അവരോട് തിക്കിത്തിരക്കരുത് എന്ന് രൺബീർ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ രൺബീറിനെ പ്രശംസിക്കുകയാണ് ആരാധകർ. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്ന് താരത്തിന് ബോധ്യമുണ്ട് എന്ന രീതിയിലാണ് പലരുടെയും പ്രതികരണം.

Related posts:

Leave a Reply

Your email address will not be published.