കട്ടപ്പാ എന്നു പറഞ്ഞ് മകൻ ഫോർക്കു കൊണ്ട് പിന്നിൽ നിന്ന് കുത്തിയെന്ന് ആസിഫ് അലി
1 min read
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ കട്ടപ്പ എന്ന കഥാപാത്രം സത്യരാജിനു നൽകിയ മൈലേജ് കുറച്ചൊന്നുമല്ല. ഈ ഒറ്റ കഥാപാത്രം കൊണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടാൻ തുടങ്ങി അദ്ദേഹം. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ഞാൻ സത്യരാജ്. മറ്റെല്ലാവർക്കും ഞാൻ കട്ടപ്പയാണ്. സത്യരാജ് പറയുന്നു. ആളുകൾ അങ്ങനെ വിളിക്കുന്നതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കുകയാണദ്ദേഹം. കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് ഒരു ഭാഗ്യമാണ്. ഗണേശൻ, ശിവാജി ഗണേശൻ ആയത് അങ്ങനെയാണ്. കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന രംഗം പലരും അനുകരിക്കാറുണ്ടെന്നും പറയുന്നു അദ്ദേഹം.
സത്യരാജിന്റെ ഈ വാക്കുകളെ ശരവെയ്ക്കുകയാണ് ആസിഫ് അലിയും. തന്റെ മകൻ കട്ടപ്പയുടെ ആരാധകനാണെന്ന് പറയുന്നു ആസിഫ് അലി. എന്റെ പുറത്ത് ഒരടയാളമുണ്ട്. ഫോർക്കുകൊണ്ട് കുത്തിയതാണ്. ബാഹുബലി കണ്ട് ആവേശം മൂത്ത് കട്ടപ്പാ എന്ന് വിളിച്ച് അവൻ പിന്നിൽ നിന്നും പോർക്കുകൊണ്ട് കുത്തുകയായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. അന്നവന് 5 വയസ്സു മാത്രമേയുള്ളൂ. അത്രയും ചെറിയ കുട്ടികളെപ്പോലും സ്വാധീനിക്കാൻ ആ കഥാപാത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആസിഫ് അലി പറയുന്നു.