ആത്മഹത്യയില്‍നിന്ന് സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ
കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

1 min read

ദുബായ്: ആത്മഹത്യാ ശ്രമത്തില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ദുബായിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു ബിലുകൃഷ്ണന്‍.

തന്റെ സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബിജുവിന് അപകടം സംഭവിച്ചത്. പഞ്ചാബ് സ്വദേശിയായ സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ രക്ഷിക്കാനെത്തിയതായിരുന്നു ബിജു. എന്നാല്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നും ഇരുവരും താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്‍. നാലുമാസംമുമ്പ് ബാലകൃഷ്ണപിള്ള മരിച്ചിരുന്നു.അച്ഛന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന് അവസാനം നാട്ടിലെത്തിയത്. ഒരുവര്‍ഷം മുമ്പാണ് ബിജു വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.