അച്ഛന് കിട്ടിയ പുതിയ ജോലി; മകളുടെ പ്രതികരണം വൈറല്‍

1 min read

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. അച്ഛന്റെയും മകളുടെയും ആത്മ ബന്ധം സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരക്കു പിടിച്ച ഈ ജീവിതത്തിനിടയില്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെയാണ്. അതുകൊണ്ടു തന്നെ ഇത്തരം ഫുഡ് ഡെലിവറി ആപ്പുകളില്‍ ജോലി സാധ്യതകളും ഇപ്പോള്‍ ഏറെയാണ്. അത്തരത്തില്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ ജോലി കിട്ടിയ സന്തോഷം മകളുമായി പങ്കുവെക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

സ്വിഗ്ഗിയില്‍ തന്റെ പിതാവിന് പുതിയ ജോലി കിട്ടിയതറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന പെണ്‍കുട്ടി ആണ് വീഡിയോയിലെ താരം. അച്ഛന്റെ പുതിയ ജോലിയുടെ യൂണിഫോം കാണുന്ന പെണ്‍കുട്ടി സന്തോഷം കൊണ്ട് അച്ഛനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഏറെ ശ്രദ്ദേയമായ കാര്യം കുട്ടിയും സ്‌കൂള്‍ യൂണിഫോമിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

പൂജ അവന്തികയുടെയും അച്ഛന്റെയും വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പെണ്‍കുട്ടി കൈകള്‍ കൊണ്ട് കണ്ണുംപൊത്തി നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നാലെ ഒരു സ്വിഗ്ഗി ടീ ഷര്‍ട്ടുമായി പിതാവ് അവിടേയ്ക്ക് കടന്നുവരുന്നു. കണ്ണുതുറന്ന കുട്ടി, അച്ഛന് പുതിയ ജോലി കിട്ടിയതറഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്,

‘അപ്പാസ് ന്യൂ ജോബ്’ എന്നാണ് വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ‘ഇനി കുറേ ഫുഡ് കഴിക്കാലോ എന്ന് മോളൂന് എന്നും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. ഇതിനോടകം പതിയാനിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ഈ അച്ഛന്റെയും മകളുടെയും ബന്ധം എത്ര മനോഹരം എന്നാണ് ആളുകളുടെ പ്രതികരണം.

Related posts:

Leave a Reply

Your email address will not be published.