പുള്ളാവൂര്‍ പുഴയില്‍ തിലകക്കുറിയായി മെസ്സി കട്ടൗട്ട്
1 min readകേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം എത്രത്തോളമുണ്ടാകുമെന്ന് ചോദിച്ചാല്‍ കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടിന്റെയത്ര വരുമെന്ന് പറയാം. അത്തരത്തിലായിരുന്നു പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ട് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. കേരളത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ ജ്വരത്തിന്റെ തീവ്രത ആരംഭിക്കുന്നത് അര്‍ജന്റീനന്‍ ആരാധകര്‍ പുഴക്ക് ഒത്തനടുവില്‍ സ്ഥാപിച്ച മെസി കട്ടൗട്ടോടെയായിരുന്നു. ആദ്യകളിയില്‍ സൗദി അറേബ്യയോട് തോറ്റത് നിറം കെടുത്തിയെങ്കിലും ലോകകപ്പ് അവസാനിച്ചപ്പോള്‍ കപ്പ് നേട്ടത്തോടെ പുള്ളാവൂര്‍ പുഴയില്‍ മെസ്സി ചിരിച്ച് നില്‍ക്കുന്നു.
ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകള്‍. പുഴയുടെ നടുവില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ സ്റ്റാര്‍ ലിയോണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു. അര്‍ജന്റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. മാധ്യമങ്ങളില്‍ മെസ്സിയുടെ കട്ടൗട്ടിനെക്കുറിച്ച് വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാള്‍ ഉയരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ കട്ടൗട്ടും ഉയര്‍ന്നു. രാത്രിയും കാണാന്‍ ലൈറ്റ് സംവിധാനങ്ങള്‍ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെയായി പോര്‍ച്ചു?ഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ടും ആരാധകര്‍ സ്ഥാപിച്ചു.
പുഴയിലെ കട്ടൗട്ടുകള്‍ വാര്‍ത്തയായതോടെ പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകന്‍ ശ്രീജിത് പെരുമന പഞ്ചായത്തില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടൗട്ടുകള്‍ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി. പിന്നീട് ഫിഫ വരെ കട്ടൗട്ടുകള്‍ ഔദ്യോ?ഗിക സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്തു.
ലോകകപ്പ് പുരോ?ഗമിക്കെ ക്രൊയേഷ്യയക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ തോറ്റ് പുറത്തായതോടെ നെയ്മറുടെ കട്ടൗട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി. നെയ്മറുടെ ?ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം പെറ്റ്‌കൊവിച്ചിന്റെ ?ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. പിന്നീട് ഷൂട്ടൗട്ടില്‍ 42 എന്ന സ്‌കോറിന് തോറ്റ് ബ്രസീല്‍ പുറത്തായി. ഏറെ പ്രതീക്ഷയോടെ എത്തിയ പോര്‍ച്ചു?ഗല്‍ ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ?ഗോളിന് തോറ്റ് പുറത്തായതോടെ റൊണാള്‍ഡോയുടെ കട്ടൗട്ടും ചോദ്യചിഹ്നമായി.
പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ കട്ടൗട്ടുകളില്‍ തലയെടുപ്പോടെ അവശേഷിച്ച മെസി മാത്രമായിരുന്നു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെയും സെമിയില്‍ ക്രൊയേഷ്യയെയും ഫൈനലില്‍ അതിശക്തരായ ഫ്രാന്‍സിനെയും വീഴ്ത്തിയാണ് മെസ്സിയും സംഘവും ലോകകപ്പില്‍ ചുംബിച്ചത്.