രാജമൗലിയെ പിന്നിലാക്കി ലോകേഷ്

1 min read

ലിയോയില്‍ ലോകേഷിന്റെ പ്രതിഫലം 50 കോടി രൂപ

വിജയ് ചിത്രമായ ലിയോയുടെ മേക്കിംഗ് ചാര്‍ജ് എത്രയാണ്? കുറച്ചു ദിവസങ്ങളായി ആരാധകര്‍ അന്വേഷിച്ചു കൊണ്ടിരുന്ന ചോദ്യമാണിത്. 300 കോടിയാണ് ചിത്രം നിര്‍മ്മിക്കാന്‍ ചെലവായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 5 ദിവസം കൊണ്ടു തന്നെ ലിയോ 450 കോടി കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നു പോലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം….

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രതിഫലവും അമ്പരപ്പിക്കുന്നതാണ്. 50 കോടി രൂപയാണ് ലിയോയ്ക്കു വേണ്ടി അദ്ദേഹം വാങ്ങിയത്. 4 സിനിമകള്‍ മാത്രം സംവിധാനം ചെയ്ത ഒരാളുടെ പ്രതിഫലമാണിത്. തെന്നിന്ത്യയിലെ ഹിറ്റ്‌മേക്കര്‍ എന്നറിയപ്പെടുന്ന രാജമൗലി യുടെ പോലും ഉയര്‍ന്ന പ്രതിഫലം 35 കോടിയേ വരൂ. അതോടെ രാജമൗലിയെ പിന്നിലാക്കി ഏറ്റവും മൂല്യമുള്ള സംവിധായകനായി മാറിയിരിക്കുകയാണ് ലോകേഷ് കനകരാജ് .

ലോകേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം മാനഗരമാണ്. ഇതിന്റെ മുതല്‍ മുടക്ക് 4 കോടി രൂപയാണ്. കൈതി, മാസ്റ്റര്‍, വിക്രം എന്നിവയാണ് ലോകേഷിന്റെ മറ്റ് ചിത്രങ്ങള്‍.

ലിയോയുടെ വിജയം ആഘോഷിക്കാന്‍ പാലക്കാട്ടെ തിയേറ്ററില്‍ എത്തിയ ലോകേഷിന് വന്‍ വരവേല്‍പാണ് ആരാധകര്‍ നല്‍കിയത്. ആരാധകരുടെ ആവേശം അതിരുകവിഞ്ഞതോടെ അദ്ദേഹത്തിന് കാലില്‍ പരിക്കേല്‍ക്കുക പോലുമുണ്ടായി. തൃശൂരും എറണാകുളത്തുമുള്ള രണ്ടു തിയേറ്റുകള്‍ കൂടി അദ്ദേഹമിന്ന് സന്ദര്‍ശിക്കും.

Related posts:

Leave a Reply

Your email address will not be published.